ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി
Monday, January 18, 2021 11:35 PM IST
ക​ല്ല​റ: എ​ല്ലു​ക​ൾ ദ്ര​വി​ക്കു​ന്ന അ​സു​ഖം​മൂ​ലം ദു​രി​ത​ത്തി​ലാ​യ പ്രി​ൻ​സി​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി നാ​ടൊ​രു​മി​ച്ചു. എ​ന്‍റെ ക​ല്ല​റ വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​രൂ​പി​ച്ച ര​ണ്ട് ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം രൂ​പ പ​ങ്ങോ​ട് സി​ഐ സു​നീ​ഷ് പ്രി​ൻ​സി​ക്ക് കൈ​മാ​റി. വാ​ട​ക വീ​ട്ടി​ൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്കൊ​പ്പ​മാ​ണ് പ്രി​ൻ​സി​യു​ടെ താ​മ​സം.
കു​ലി​പ്പ​ണി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വി​ന്‍റെ വ​രു​മാ​ന​ത്തി​ൽ ചി​കി​ത്സ​യും കു​ട്ടി​ക​ളു​ടെ കാ​ര്യ​ങ്ങ​ളും ന​ട​ക്കാ​തെ​വ​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​മാ​ർ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ച്ച​തോ​ടെ​യാ​ണ് സ​ഹാ​യ​ത്തി​നാ​യി എ​ന്‍റെ ക​ല്ല​റ സോ​ഷ്യ​ൽ മീ​ഡി​യ കു​ട്ടാ​യ്മ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ഇ​തോ​ടെ ചു​രു​ങ്ങി​യ ദി​വ​സം കൊ​ണ്ട് ര​ണ്ട​ര ല​ക്ഷ​ത്തോ​ളം തു​ക സ​മാ​ഹ​രി​ക്കു​ക​യും പ്രി​ൻ​സി​ക്ക് കൈ​മാ​റു​ക​യും ചെ​യ്ത​ത്. ച​ട​ങ്ങി​ൽ വേ​ണു പ​ര​മേ​ശ്വ​ര​ൻ, വി​നു,പ്ര​ദി​പ് ക​ല്ല​റ , ശ്രീ​ക​ണ്ഡ​ൻ, സൗ​മ്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.