വാണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Thursday, January 21, 2021 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു. പ​ട്ടം ട്രാ​ഫി​ക് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പ​ത്താ​യി നി​ർ​മി​ക്കു​ന്ന വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ന്‍റെ​യും ഉ​ള്ളൂ​രി​ൽ പി.​ടി. ചാ​ക്കോ ന​ഗ​റി​ലൊ​രു​ങ്ങു​ന്ന ഓ​ഫീ​സ് കൂ​ടി ഉ​ൾ​പ്പെ​ട്ട വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു.
ത​ന​താ​യ പ്ര​വ​ർ​ത്ത​ന ശൈ​ലി​യി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കു​ന്ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
പ​ട്ടം ഭ​വ​ന​പ​ദ്ധ​തി​യി​ലു​ള്ള 15.06 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് മൂ​ന്ന് നി​ല​ക​ളി​ലാ​യാ​ണ് വാ​ണി​ജ്യ സ​മു​ച്ച​യം ഒ​രു​ങ്ങു​ന്ന​ത്. 18 ക​ട​മു​റി​ക​ൾ, ശു​ചി​മു​റി സം​വി​ധാ​നം, പാ​ർ​ക്കിം​ഗ് ഏ​രി​യ, ലി​ഫ്റ്റ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​കും.
ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ പി.​ടി. ചാ​ക്കോ ന​ഗ​ർ ഭ​വ​ന പ​ദ്ധ​തി​യി​ലു​ള്ള 18.245 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് കൊ​മേ​ഷ്യ​ൽ കം ​ഓ​ഫീ​സ് കെ​ട്ടി​ടം വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് സെ​ക്ര​ട്ട​റി ആ​ർ. ഗി​രി​ജ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​പ്ര​സാ​ദ്, ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ രാ​ജു, ചീ​ഫ് എ​ൻ​ജി​നി​യ​ർ കെ.​പി. കൃ​ഷ്ണ​കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.