കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക്വി​സ് മ​ത്സ​രം
Thursday, January 21, 2021 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ വോ​ട്ടേ​ഴ്സ് ദി​ന​ത്താ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 18നും 24​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. 23ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ര​ണ്ടു​പേ​ര്‍ അ​ട​ങ്ങു​ന്ന 50 ടീ​മു​ക​ളെ ഉ​ള്‍​ക്കൊ​ള്ളി​ച്ച് പ്രാ​ഥ​മി​ക ഘ​ട്ടം ന​ട​ത്തും. ഇ​തി​ല്‍ വി​ജ​യി​ക്കു​ന്ന ആ​റു​പേ​രെ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കും. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഇ​ന്ന് രാ​വി​ലെ പ​ത്തു മു​ത​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള ഗൂ​ഗി​ള്‍ ഫോം ​പൂ​രി​പ്പി​ക്ക​ണം. ആ​ദ്യം അ​പേ​ക്ഷി​ക്കു​ന്ന 50 പേ​രെ​യാ​കും തെ​ര​ഞ്ഞെ​ടു​ക്കു​ക. അ​വ​സാ​ന തീ​യ​തി 22ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ. വി​ജ​യി​ക​ള്‍​ക്ക് 25ന് ​ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ല്‍ സ​മ്മാ​നം ന​ല്‍​കും.

തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സി​ൽ സീ​റ്റൊ​ഴി​വ്

പേ​രൂ​ര്‍​ക്ക​ട: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യാ​യ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ മോ​ഡ​ല്‍ ഫി​നി​ഷിം​ഗ് സ്കൂ​ള്‍ ഇ​ല​ക്ട്രീ​ഷ്യ​ന്‍ ഡൊ​മ​സ്റ്റി​ക് സൊ​ല്യൂ​ഷ​ന്‍​സ് കോ​ഴ്സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 25ന് ​ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ കോ​ഴ്സി​ലേ​ക്ക് എ​സ്എ​സ്എ​ല്‍​സി​പാ​സാ​യ 18നും 30 ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ, നെ​ടു​മ​ങ്ങാ​ട്, നെ​യ്യാ​റ്റി​ന്‍​ക​ര, ക​ഴ​ക്കൂ​ട്ടം, ആ​റ്റി​ങ്ങ​ല്‍ എ​ന്നീ മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍ എ​ന്നി​വ​യു​ടെ പ​രി​ധി​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രും ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രോ അ​ല്ലെ​ങ്കി​ല്‍ ഒ​രു​ല​ക്ഷം രൂ​പ​യി​ല്‍​ത്താ​ഴെ വാ​ര്‍​ഷി​ക കു​ടും​ബ​വ​രു​മാ​നം ഉ​ള്ള​വ​രോ ആ​ക​ണം. ഫോ​ൺ: 0471 2307733, 8547005050.