മാ​ലി​ന്യ​ സം​സ്ക​ര​ണ​ത്തിന് പ്ര​ഥ​മ പ​രി​ഗ​ണ​ന: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍
Thursday, January 21, 2021 12:06 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ശ്മ​ശാ​ന​വും മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കേ​ണ്ട വി​ഷ​യ​ങ്ങ​ളെ​ന്ന് ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ​മോ​ഹ​ന​ന്‍.
പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ത്ത കൗ​ണ്‍​സി​ലി​ന്‍റെ ആ​ദ്യ യോ​ഗം അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ലി​ന്യ​സം​സ്ക​ര​ണം സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ല്‍ ഹ​രി​ത സ​ഭ ചേ​രു​ക​യും വേ​ണം. ഹ​രി​ത​ക​ര്‍​മ സേ​ന​യു​ടെ സേ​വ​ന​വും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഗ​താ​ഗ​ത​ക്കു​രു​ക്ക് ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹാ​രം കാ​ണും. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ഒ​രു ക​ട​യി​ലും പ്ലാ​സ്റ്റി​ക് പാ​ടി​ല്ലാ​യെ​ന്ന​തു സം​ബ​ന്ധി​ച്ച് ചെ​യ​ര്‍​മാ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു.
നി​ല​വി​ലു​ള്ള പെ​ട്ടി​ക്ക​ട​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​തി​നോ​ടൊ​പ്പം പു​തി​യ പെ​ട്ടി​ക്ക​ട​ക​ള്‍ ഇ​നി വേ​ണ​മോ എ​ന്ന​തും കൗ​ണ്‍​സി​ല്‍ പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണെ​ന്ന് ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ന​ഗ​ര​സ​ഭ​യി​ലെ വ​ഴി​മു​ക്ക് മു​ത​ല്‍ അ​മ​ര​വി​ള വ​രെ ശു​ചി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശു​ചീ​ക​ര​ണ ദി​നം ആ​ച​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വ​ച്ചു. ഫ്ര​ണ്ട് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ക, ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം ആ​വ​ശ്യ​ക്കാ​ര്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക മു​ത​ലാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും ചെ​യ​ര്‍​മാ​ന്‍ കൗ​ണ്‍​സി​ലു​മാ​യി പ​ങ്കു​വ​ച്ചു.