പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സ​ഹാ​യ​കമാ​യ​ത് സാ​ങ്കേ​തി​ക വി​ദ്യ: ഗ​വ​ർ​ണ​ർ
Saturday, January 23, 2021 11:28 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സ​ഹാ​യ​ക​മാ​യ​ത് സാ​ങ്കേ​തി​ക വി​ദ്യ​യാ​ണെ​ന്നു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി(​എം​ബി​സി​ഇ​ടി) സം​ഘ​ടി​പ്പി​ച്ച 31-ാമ​ത് ആ​നുവ​ൽ സ്റ്റേ​റ്റ് ഫാ​ക്കൽ​ട്ടി ക​ണ്‍​വ​ൻ​ഷ​ൻ ഓ​ഫ് ഐ​എ​സ്ടി​ഇ കേ​ര​ള സെ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ക്ക​ണം. ചെ​റി​യ പ​ട്ട​ണ​ങ്ങ​ളി​ൽ പോ​ലും സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഫ​ല​ങ്ങ​ൾ ല​ഭി​ക്ക​ണം. രാ​ജ്യം സ്വ​യം പ​ര്യാ​പ്ത​മാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച ദൗ​ത്യ​മാ​ണ് ആ​ത്മ​നി​ർ​ ഭ​ര​ണ്‍ ഭാ​ര​ത് എ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു പു​റ​ത്തി​റ​ക്കി​യ സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​ന​വും ഗ​വ​ർ​ണ​ർ നി​ർ​വ​ഹി​ച്ചു.

എം​ബി​സി​ഇ​ടി ര​ക്ഷാ​ധി​കാ​രി​യും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ കേ​ര​ള സെ​ക്ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​കെ. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ഏ​ബ്ര​ഹാം ടി.​മാ​ത്യു, എം​ബി​സി​ഇ​ടി ബ​ർ​സാ​ർ ഫാ.​ജോ​ണ്‍ വി​ള​യി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​എ​സ്. വി​ശ്വ​നാ​ഥ റാ​വു, ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ൽ അം​ഗം ഡോ.​എം.​ബി. നി​ധി, എം​ബി​സി​ഇ​ടി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ.​ദീ​പ​ക് ജി. ​ദി​ലി​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.