ശ്രീ​വ​രാ​ഹം കു​ള​ത്തി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, January 26, 2021 1:49 AM IST
പേ​രൂ​ർ​ക്ക​ട: ശ്രീ​വ​രാ​ഹം കു​ള​ത്തി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ ക​ല്ലു​മൂ​ട് സ്വ​ദേ​ശി സ​ഞ്ജു സ​ത്യ​ൻ 46) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ട​ടു​ത്ത സ​മ​യ​ത്താ​ണ് സം​ഭ​വം.​സ​ഞ്ജു ഉ​ൾ​പ്പെ​ട്ട മൂ​വ​ർ സം​ഘം ശ്രീ​വ​രാ​ഹം കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. സ​ഞ്ജു വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​തു ക​ണ്ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് നാ​ട്ടു​കാ​രെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും വി​വ​ര​മ​റി​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​മ​മൂ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​മാ​ൻ​മാ​രാ​യ സ​ജി, മ​നോ​ജ്, ബി​നു, സ​ന്തോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.