യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തും:​ചെ​ന്നി​ത്ത​ല
Tuesday, February 23, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​ട​തു സ​ർ​ക്കാ​ർ ന​ട​ത്തി​യ അ​ഴി​മ​തി​ക​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും കു​റ്റ​ക്കാ​രെ ജ​യി​ലി​ല​ട​യ്ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശം​ഖു​മു​ഖ​ത്ത് ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന വേ​ദി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ശാ​സ്ത്രീ​യ​മാ​യി അ​ഴി​മ​തി ന​ട​ത്തി​യ സ​ർ​ക്കാ​രാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ. ജ​ന​ങ്ങ​ളെ ഇ​തു​പോ​ലെ വ​ഞ്ചി​ച്ച മ​റ്റൊ​രു സ​ർ​ക്കാ​രും കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലു​ണ്ടായി​ട്ടി​ല്ല.
ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം കേ​ര​ള​ത്തി​ൽ ക​ണ്ട ത് ​അ​രാ​ജ​ക ഭ​ര​ണ​മാ​ണ്. ഒ​രു സ​മ​യ​ത്തും ഇ​തു​പോ​ലെ അ​ഴി​മ​തി​യും കൊ​ള്ള​യു​മു​ണ്ടായി​ട്ടി​ല്ല.​
ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്നു​ള്ള​തി​ന്‍റെ തെ​ളി​വാ​ണ് ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്ക് ല​ഭി​ച്ച സ്വീ​ക​ര​ണം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ ഒ​രു പു​തി​യ ആ​വേ​ശ​വും പ്ര​തീ​ക്ഷ​യും സൃ​ഷ്ടി​ക്കാ​ൻ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്ക് ക​ഴി​ഞ്ഞെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഒ​ന്നാ​കെ യു​ഡി​എ​ഫി​നു പി​ന്നി​ൽ അ​ണി​നി​ര​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കും എ​ൽ​ഡി​എ​ഫി​നും എ​തി​രാ​യ താ​ക്കീ​ത് ജ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു. സ​ർ​വേ​ക​ളി​ല​ല്ല ജ​ന​മ​ന​സു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ചേ​ർ​ന്ന് യു​ഡി​എ​ഫി​നെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ കേ​ര​ളം അ​ത​നു​വ​ദി​ക്കി​ല്ലെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.
പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ളെ​യും അ​ഴി​മ​തി​യി​ലൂ​ടെ കേ​ര​ള ജ​ന​ത​യെ​യും വ​ഞ്ചി​ച്ച ഇ​ട​തു സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​വി​കാ​രം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ട ാകു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ പ​റ​ഞ്ഞു.
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യം യു​ഡി​എ​ഫി​ന് 19 സീ​റ്റു​ക​ൾ നേ​ടി​ത്ത​ന്നെ​ങ്കി​ൽ വ​രാ​ൻ പോ​കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ട​ലി​നെ വി​റ്റ പി​ണ​റാ​യി സ​ർ​ക്കാ​രി​നെ യു​ഡി​എ​ഫ് ക​ട​ലി​ലെ​റി​യു​മെ​ന്ന് മു​സ്ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.
ന​ട​പ്പാ​ക്കാ​ത്ത പാ​ക്കേ​ജു​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളെ പ​റ​ഞ്ഞു പ​റ്റി​ച്ച ഇ​ട​തു​പ​ക്ഷ​ത്തി​ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് പി.​ജെ ജോ​സ​ഫ് പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കാ​ൻ വേ​ണ്ടി ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ പോ​ലും അ​ഴി​മ​തി ന​ട​ത്തി​യ പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രേ ജ​നം വി​ധി​യെ​ഴു​തു​മെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ് പ​റ​ഞ്ഞു. സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത എ​ഐ​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ മു​സ്‌ലീം ​ലീ​ഗ് നേ​താ​വ് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ സ്വാ​ഗ​ത​വും തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ കൃ​ത​ജ്ഞ​ത​യും അ​ർ​പ്പി​ച്ചു.