മ​ര്‍​ദ​ന​മേ​റ്റ ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ മ​രി​ച്ചു: അ​യ​ല്‍​വാ​സി ക​സ്റ്റ​ഡി​യി​ല്‍
Wednesday, February 24, 2021 11:35 PM IST
ക​ഴ​ക്കൂ​ട്ടം: മ​ര്‍​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ൽ ഇ​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ അ​യ​ല്‍​വാ​സി​യെ ക​ഠി​നം​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. പെ​രു​മാ​തു​റ ഇ​ട​പ്പ​ള്ളി​ക്കു​സ​മീ​പം സ​ഫീ​ന മ​ന്‍​സി​ലി​ല്‍ ‌നാ​സു​മു​ദ്ദീ​ന്‍ (നാ​സ്, 55 ) മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​യ​ല്‍​വാ​സി ആ​സാ​ദ് (66) ആ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.​ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ​പെ​രു​മാ​തു​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം.
ആ​സാ​ദ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട നാ​സു​മു​ദീ​നെ ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി മ​ര​ണ​പ്പെ​ട്ടു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ക​ഠി​നം​കു​ളം പോ​ലീ​സ് ആ​സാ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.