ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ണം
Wednesday, February 24, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ളെ മു​ത​ൽ മാ​ർ​ച്ച് 12 വ​രെ കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി​ക്കു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ. റാ​ലി​ക്കെ​ത്തു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​മ​സ, യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം സ​ജ്ജ​മാ​ക്കി. എ​ല്ലാ ജി​ല്ല​ക​ളി​ലു​ള്ള​വ​ർ​ക്കും ഇ​തേ കേ​ന്ദ്ര​ത്തി​ലാ​ണ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ക്കു​ന്ന​തെ​ന്നും
ഓ​രോ ജി​ല്ല​ക്കാ​ർ​ക്കും പ്ര​ത്യേ​കം തീ​യ​തി​ക​ൾ നി​ശ്ച​യി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റാ​ലി​ക്കെ​ത്തു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും റാ​ലി ന​ട​ക്കു​ന്ന പ​രി​സ​ര​ങ്ങ​ളി​ലേ​ക്ക് ഉ​ദ്യോ​ഗാ​ർ​ഥി​യെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കൂ എ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ സ്റ്റേ​ഡി​യ​ത്തി​നു മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ പാ​ർ​ക്കി​ങ്ങി​നാ​യി പ്ര​ത്യേ​കം നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലോ കാ​ൽ​ന​ട​യാ​യോ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് എ​ത്ത​ണം. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫേ​സ്മാ​സ്ക്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ ഓ​രോ ഉ​ദ്യോ​ഗാ​ർ​ഥി​ക്കും നി​ർ​ബ​ന്ധ​മാ​ണെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
ഓ​രോ ദി​വ​സ​വും 5,000 മു​ത​ൽ 7,000 വ​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്ന് റാ​ലി​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യോ​ഗി​ച്ചി​ട്ടു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​റും ജി​ല്ലാ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​റു​മാ​യ ഡോ. ​വി​ന​യ് ഗോ​യ​ൽ പ​റ​ഞ്ഞു. ഇ​ന്നു വൈ​കു​ന്നേ​രം മു​ത​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കാ​ര്യ​വ​ട്ട​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും 300 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ത്യേ​ക ഡ്യൂ​ട്ടി​യി​ൽ നി​യോ​ഗി​ക്കും. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സം​ഘം സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും. ആം​ബു​ല​ൻ​സ്, സ്ട്രെ​ച്ച​ർ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​കും സം​ഘം പ്ര​വ​ർ​ത്തി​ക്കു​ക.
റാ​ലി​ക്കെ​ത്തു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി 13 സ്കൂ​ളു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ര്യ​വ​ട്ടം ഗ​വ. യു​പി സ്കൂ​ൾ, ചെ​ങ്കോ​ട്ടു​കോ​ണം ഗ​വ. എ​ൽ​പി സ്കൂ​ൾ, ശ്രീ​കാ​ര്യം ഗ​വ. ഹൈ​സ്കൂ​ൾ, മ​ന​ക്ക​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ, കു​ള​ത്തൂ​ർ ജി.​ആ​ർ. എ​ൽ​പി​സ്കൂ​ൾ, കു​ള​ത്തൂ​ർ ജി.​എ​സ്.​എ​സ്. എ​പി​സ്കൂ​ൾ, കു​ള​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ആ​റ്റി​ൻ​കു​ഴി എ​ൽ​പി സ്കൂ​ൾ, ച​ന്ത​വി​ള ഗ​വ. യു​പി സ്കൂ​ൾ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ, ആ​ലു​മ്മൂ​ട് എ​ൽ​പി സ്കൂ​ൾ, ക​ണി​യാ​പു​രം എം.​ജി.​എ​ച്ച്എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ലാ​ണ് വി​ശ്ര​മ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ നാ​ലുമു​ത​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​ത്യേ​ക ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൊ​ബൈ​ൽ ടോ​യ്‌​ല​റ്റു​ക​ൾ, കു​ടി​വെ​ള്ള സം​വി​ധാ​നം, കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ഇ​ന്നു രാ​വി​ലെ 11ന് ​കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ൽ മോ​ക് ഡ്രി​ൽ ന​ട​ക്കും. റാ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ക​ളും ഇ​തി​ൽ പ​ങ്കെ​ടു​ക്കും.