പ​ള്ളി​പ്പു​റ​ത്ത് വ്യാ​പാ​രി​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഗു​ണ്ടാ​സം​ഘ​ത്തി​ലെ ര​ണ്ടുപേ​ർ പി​ടി​യി​ൽ
Thursday, February 25, 2021 11:51 PM IST
പോ​ത്ത​ൻ​കോ​ട് : പ​ള്ളി​പ്പു​റം സി​ആ​ർ​പി​എ​ഫ് ജം​ഗ്ഷ​നി​ൽ ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ്യാ​പാ​രി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഗു​ണ്ടാ സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ പ​ള്ളി​പ്പു​റം സി​ആ​ർ​പി​എ​ഫ് പു​തു​വ​ൽ പു​ത്ത​ൻ വീ​ട് സെ​മി​നാ മ​ൻ​സി​ലി​ൽ ഷാ​നു എ​ന്ന് വി​ളി​ക്കു​ന്ന ഷാ​ന​വാ​സ് (36), ആ​ലം​കോ​ട് ന​ഗ​രൂ​ർ കൊ​ടു​വ​ന്നൂ​രി​ൽ റം​സി മ​ൻ​സി​ലി​ൽ റി​യാ​സ് ( 32) എ​ന്നി​വ​രേ​യാ​ണ് മം​ഗ​ല​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം, പി​ടി​ച്ചു​പ​റി ഉ​ൾ​പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് മം​ഗ​ല​പു​രം സി​ഐ തോം​സ​ൺ പ​റ​ഞ്ഞു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ട് പ്ര​തി​ക​ളാ​യ ക​രി​ക്ക് അ​ൻ​സാ​ർ എ​ന്ന് വി​ളി​ക്കു​ന്ന അ​ൻ​സാ​ർ, ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി ഫി​റോ​സ് എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. കൊ​ല​ക്കേ​സ് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 20 ഓ​ളം കേ​സു​ക​ളാ​ണ് പി​ടി​യി​ലാ​യ ഒ​ന്നാം​പ്ര​തി ഷാ​നു​വി​നെ​തി​രെ​യു​ള്ള​ത്. ര​ണ്ടാം പ്ര​തി​യാ​യ റി​യാ​സി​നെ​തി​രേ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ന്നാം പ്ര​തി​യാ​യ ഷാ​നു വി​നെ​തി​രെ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ 18 ന് ​വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ​യാ​ണ് സി​ആ​ർ​പി ജം​ഗ്ഷ​നി​ലു​ള്ള ബേ​ക്ക​റി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​ട​യു​ട​മ​യാ​യ സ​ജാ​ദി​നെ നാ​ലം​ഗ ഗു​ണ്ടാ സം​ഘം മാ​ര​ക​മാ​യി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ക​ഴു​ത്തി​നും ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും കു​ത്തേ​റ്റ സ​ജാ​ദ് ഒ​രാ​ഴ്ച​യോ​ളം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.