വില്പനക്കായി സൂക്ഷിച്ച വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി
Thursday, February 25, 2021 11:51 PM IST
വി​തു​ര: വി​ല്പ​ന ന​ട​ത്താ​ൻ അ​ന​ധി​കൃ​ത​മാ​യി ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ദേ​ശ​മ​ദ്യം പോ​ലീ​സ് പി​ടി​കൂ​ടി. ക​ട​യു​ട​മ തേ​വ​ൻ​പാ​റ സ്വ​ദേ​ശി ഷാ​ജി​മോ (58)നെ ​അ​റ​സ്റ്റ് ചെ​യ്തു. അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര പ്ര​കാ​രം വി​തു​ര സി​ഐ വി​പി​ൻ ഗോ​പി​നാ​ഥ​ൻ, എ​സ്ഐ​മാ​രാ​യ എ.​അ​നീ​സ്, വി.​വി.​വി​നോ​ദ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ക​ട​യു​ടെ മ​റ​വി​ൽ വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നൊ​ന്നു ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.