ലാ​ബ് അ​റ്റ് ഹോം ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെയ്തു
Thursday, February 25, 2021 11:54 PM IST
വെ​ള്ള​റ​ട: കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം സ്‌​കൂ​ളി​ലെ​ത്തി​ച്ചേ​രാ​നാ​കാ​ത്ത യു​പി, എ​ല്‍​പി വി​ഭാ​ഗം കു​ട്ടി​ക​ള്‍​ക്കാ​യി, സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള ന​ട​പ്പി​ലാ​ക്കു​ന്ന ലാ​ബ് അ​റ്റ് ഹോം ​പ​ദ്ധ​തി​യു​ടെ പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്ഘാ​ട​നം സി. ​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, ബി​ആ​ര്‍​സി കാ​ട്ടാ​ക്ക​ട, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ജ​നാ​ര്‍​ദ​ന​പു​രം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​റു​പു​ഷ്പ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ല്‍ കൃ​ഷ്ണ​ന്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു ബാ​ല​കൃ​ഷ്ണ​ന്‍, വി​ദ്യാ​ഭ്യാ​സ​സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഉ​ഷാ​കു​മാ​രി, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ഉ​ദ​യ​കു​മാ​ര്‍, ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍. ശ്രീ​കു​മാ​ര്‍, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ വി. ​ശ്രീ​ക​ല. മാ​നേ​ജ​ര്‍ എ​സ്.​ശ്രീ​കു​മാ​രി അ​മ്മ, ഹെ​ഡ്മാ​സ്റ്റ​ര്‍ യു. ​മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.