ടൈ​റ്റാ​നി​യം: ത​ർ​ക്കം തീ​ർ​ന്നു, മാ​ലി​ന്യം ഇ​ന്നുനീ​ക്കും
Thursday, February 25, 2021 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം ഫാ​ക്ട​റി​യി​ലെ ഓ​യി​ൽ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ മാ​ലി​ന്യം നീ​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി പ്ര​ദേ​ശ​വാ​സി​ക​ളും ക​മ്പ​നി​യും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം പ​രി​ഹ​രി​ച്ചു. ഫാ​ക്ട​റി​യി​ൽ​നി​ന്നു ഫ​ർ​ണ​സ് ഓ​യി​ൽ ചോ​ർ​ന്നു ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​യ ഓ​ട​യി​ലെ മാ​ലി​ന്യം ഇ​ന്നു പൂ​ർ​ണ​മാ​യി നീ​ക്കം​ചെ​യ്യും. ഈ ​ഓ​ട നാ​ട്ടു​കാ​ർ മ​ണ്ണി​ട്ട് അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്നു ക​മ്പ​നി​ക്കു​ള്ളി​ൽ​നി​ന്ന് എ​ണ്ണ​യും മാ​ലി​ന്യം ക​ല​ർ​ന്ന മ​ണ്ണും നീ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മാ​ലി​ന്യ നീ​ക്കം പൂ​ർ​ണ​മാ​കാ​തി​രു​ന്ന​തി​നാ​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ക​മ്പ​നി​ക്കു ന​ൽ​കി​യി​രു​ന്ന സ്റ്റോ​പ്പ് മെ​മ്മോ പി​ൻ​വ​ലി​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നു ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

ഫെ​ബ്രു​വ​രി പ​ത്തി​നു പു​ല​ർ​ച്ചെ​യാ​ണു ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യ​ത്തി​ലെ ഫ​ർ​ണ​സ് പൈ​പ്പ് ത​ക​ർ​ന്നു ഫ​ർ​ണ​സ് ഓ​യി​ൽ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു പ്ര​ദേ​ശ​ത്തെ തീ​ര​ക്ക​ട​ലി​ലും ക​ര​യി​ലും എ​ണ്ണ പ​ട​ർ​ന്നു. തു​ട​ർ​ന്നു മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ണ്ണ ക​ല​ർ​ന്ന മ​ണ്ണ് പ്ര​ദേ​ശ​ത്തു​നി​ന്നു നീ​ക്കം​ചെ​യ്ത് എ​ണ്ണ നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നു ക​മ്പ​നി​ക്കു നി​ർ​ദേ​ശം ന​ൽ​കി.

മാ​ലി​ന്യ നീ​ക്കം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ക​ട​ലി​ലേ​ക്ക് എ​ണ്ണ ഒ​ഴു​കി​യ ഓ​ട നാ​ട്ടു​കാ​ർ അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്നു ക​മ്പ​നി​ക്ക് മാ​ലി​ന്യ​നീ​ക്കം പൂ​ർ​ത്തി​യ​ക്കാ​നാ​യി​ല്ല. സ്റ്റോ​പ്പ് മെ​മ്മോ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യാ​ണ് ഇ​ന്ന​ലെ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജി.​കെ. സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​ർ​ന്ന​ത്.
ഓ​ട​യി​ൽ​നി​ന്ന് എ​ണ്ണ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​ല്ലെ​ന്ന് യോ​ഗ​ത്തി​ൽ പ്ര​ദേ​ശ വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​റ​പ്പു​ന​ൽ​കി. എ​ണ്ണ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​യ​തി​നെ​ത്തു​ട​ർ​ന്നു സ​മീ​പ​ത്തെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടു ദി​വ​സം മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​മൂ​ലം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ര​ണ്ടു ദി​വ​സ​മു​ണ്ടാ​യ തൊ​ഴി​ൽ ന​ഷ്ട​ത്തി​നു​ള്ള പ​രി​ഹാ​രം ന​ൽ​കാ​മെ​ന്നു ക​മ്പ​നി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും വി​ല്ലേ​ജ് ഓ​ഫീ​സ​റും ചേ​ർ​ന്ന് ഒ​രാ​ഴ്ച​യ്ക്ക​കം ഇ​തി​നു​ള്ള റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കും.

ഫാ​ക്ട​റി​യി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​നീ​ക്കം, സം​സ്‌​ക​ര​ണം തു​ട​ങ്ങി​യ​വ പൂ​ർ​ണ​മാ​യും ക​മ്പ​നി​ക്കു​ള്ളി​ൽ​ത്ത​ന്നെ ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നു ക​മ്പ​നി അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ ഉ​റ​പ്പു​ന​ൽ​കി. ക​മ്പ​നി​യി​ൽ ത​ദ്ദേ​ശീ​യ​രാ​യ​വ​ർ​ക്കു തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ടും. ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം മൂ​ലം പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ൽ മാ​ലി​ന്യ പ്ര​ശ്ന​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത്ത​രം വീ​ടു​ക​ളി​ൽ പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വെ​ട്ടു​കാ​ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ സാ​ബു ജോ​സ്, എ​സി​പി കെ. ​സ​ദ​ൻ, ത​ഹ​സി​ൽ​ദാ​ർ കെ. ​സു​രേ​ഷ്, ഫാ. ​ജോ​ർ​ജ് ഗോ​മ​സ്, ഫാ. ​പോ​ൾ ജി., ​ഫാ. ഫെ​ർ​ണാ​ഡ്, പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.