നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ബ​ജ​റ്റ്: റോ​ഡു​ക​ൾ​ക്കാ​യി 3.62 കോ​ടി, 20 രൂ​പ​യ്ക്ക് ഊ​ണ്; ന​ഗ​ര​സ​ഭ​യു​ടെ സ്വ​ന്തം ഭ​വ​ന​പ​ദ്ധ​തി​ക്ക് ര​ണ്ടു​കോ​ടി
Thursday, February 25, 2021 11:55 PM IST
നെ​ടു​മ​ങ്ങാ​ട് : ന​ഗ​ര​സ​ഭ 2021 -22 വ​ർ​ഷ​ത്തേ​ക്ക് മു​ൻ നീ​ക്കി​യി​രു​പ്പ് ഉ​ൾ​പ്പ​ടെ 66,88,96,917 രൂ​പ വ​ര​വും 59,48,70,000 രൂ​പ ചി​ല​വും 7,40,26,917 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ്‌ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ എ​സ് .ര​വീ​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ചു .

ന​ഗ​ര​സ​ഭ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം , പു​ന​രു​ദ്ധാ​ര​ണം എ​ന്നി​വ​ക്ക് 3,62,43,000 രൂ​പ​യും , ക​മ്മ്യൂ​ണി​റ്റി ഹാ​ളു​ക​ൾ നി​ർ​മി​ക്കാ​ൻ വ​സ്തു വാ​ങ്ങു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ​യും , ന​മ്മ​ൾ ന​മു​ക്കാ​യി പ​ദ്ധ​തി​യി​ൽ കാ​ലാ​വ​സ്ഥ , പ്ര​കൃ​തി​ക്ഷോ​ഭം , പ​ക​ർ​ച്ച വ്യാ​ധി​ക​ൾ എ​ന്നി​വ നേ​രി​ടു​ന്ന​തി​ന് മു​ന്നൊ​രു​ക്ക​മാ​യി 18 ല​ക്ഷം രൂ​പ​യു​മാ​ണ് ബ​ഡ്ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് .

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള നീ​ന്ത​ൽ കു​ള​ത്തി​ന്‍റെ​യും ടൗ​ൺ മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള ആ​ധു​നി​ക അ​റ​വ് ശാ​ല​യു​ടെ​യും ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന്‍റെ​യും പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ബ​ജ​റ്റി​ൽ പ​റ​യു​ന്നു . വി​ശ​പ്പ് ര​ഹി​ത ന​ഗ​ര​സ​ഭ പ​ദ്ധ​തി​യി​ൽ നാ​ല് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളി​ലൂ​ടെ 20 രൂ​പ​ക്ക് ഊ​ണും ഊ​ണ് വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഭ​ക്ഷ​ണ കൂ​പ്പ​ണും വി​ത​ര​ണം ചെ​യ്യും .ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ള​വി​ക്കോ​ണ​ത്ത് ആ​റ് ടോ​യ്‌​ല​റ്റ് യൂ​ണി​റ്റു​ക​ളും ടൗ​ൺ എ​ൽ​പി​എ​സി​ന് സ​മീ​പം ഒ​രു യൂ​ണി​റ്റും ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കും . കൂ​ടാ​തെ പ​ഴ​കു​റ്റി​യി​ൽ ഒ​രു ടോ​യ്‌​ല​റ്റ് ബ്ലോ​ക്കും നി​ർ​മി​ക്കും. നി​ലാ​വ് പ​ദ്ധ​തി​യി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി 2000 എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കും .

വി​ദ്യാ​ശ്രീ ലാ​പ്ടോ​പ് പ​ദ്ധ​തി​യി​ൽ കെ​എ​സ്എ​ഫ്ഇ​യു​മാ​യി ചേ​ർ​ന്ന് ലാ​പ്ടോ​പ് വാ​ങ്ങു​ന്ന​വ​ർ​ക്ക് സ​ബ്‌​സി​ഡി ല​ഭ്യ​മാ​ക്കാ​ൻ മൂ​ന്നു ല​ക്ഷം രൂ​പ​യു​മാ​ണ് ബ​ജ​റ്റി​ൽ മാ​റ്റി​വ​ച്ചി​ട്ടു​ള്ള​ത് . നി​ല​വി​ൽ പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്ന ഷീ ​ലോ​ഡ്ജി​ൽ പ്ര​ത്യേ​കം സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. കി​ള്ളി​യാ​റും തീ​ര​വും സം​ര​ക്ഷി​ക്ക​ലി​ന് ജ​ന​കീ​യ ശു​ചീ​ക​ര​ണ​ത്തി​നാ​യി സം​സ്ഥാ​ന ഫ​ണ്ട് വി​നി​യോ​ഗി​ക്കും. പു​തു​താ​യി മൂ​ന്ന് വ​യോ ക്ല​ബ്ബു​ക​ൾ കൂ​ടി ആ​രം​ഭി​ക്കാ​ൻ 24 ല​ക്ഷം രൂ​പ​യും ഹ​രി​ത സ​മൃ​ദ്ധി വാ​ർ​ഡ് പ​ദ്ധ​തി​ക​ളി​ൽ ഒ​രു വീ​ട്ടി​ൽ ഒ​രു പ​ച്ച​ക്ക​റി തൈ​യെ​ങ്കി​ലും വ​ച്ച് പി​ടി​പ്പി​ക്കാ​ൻ ഒ​രു​ല​ക്ഷം പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ 10 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട് .

ലൈ​ഫ് പ​ദ്ധ​തി​യി​ൽ 2300 ൽ ​പ​രം വീ​ടു​ക​ൾ ന​ൽ​കി​യ​തി​ന് പു​റ​മെ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​ൽ 108 പേ​ർ​ക്ക് വീ​ട് ന​ൽ​കാ​നു​ള്ള പ​ട്ടി​ക സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട് . കൂ​ടാ​തെ 100 പേ​ർ​ക്ക് കൂ​ടി ന​ഗ​ര​സ​ഭ നേ​രി​ട്ട് വീ​ട് ന​ൽ​കു​ന്ന​തി​നാ​യി ര​ണ്ടു കോ​ടി രൂ​പ​യും നീ​ക്കി വ​ച്ചി​ട്ടു​ണ്ട് . നെ​ടു​മ​ങ്ങാ​ട്ടും , ഇ​രി​ഞ്ച​യ​ത്തും ഷോ​പ്പിം​ഗ് മാ​ൾ പ​ദ്ധ​തി​ക്ക് 35 കോ​ടി രൂ​പ അ​ട​ങ്ക​ലു​ള്ള പ​ദ്ധ​തി കി​ഫ്ബി​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത് ഉ​ട​ൻ ന​ട​പ്പാ​ക്കും .

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഒ​ന്പ​ത് ആ​രോ​ഗ്യ സ​ബ് സെ​ന്‍റ​റു​ക​ളു​ടെ ന​ട​ത്തി​പ്പി​നും , ആ​യു​ർ​വേ​ദം, ഹോ​മി​യോ എ​ന്നി​വ​യ്ക്കും , കാ​ൻ​സ​ർ ക്യാ​മ്പു​ക​ൾ​ക്കു​മാ​യി 30 ല​ക്ഷം രൂ​പ നീ​ക്കി വ​ച്ചി​ട്ടു​ണ്ട്.​വ​യോ മി​ത്രം, പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​ദ്ധ​തി​യി​ൽ 65 വ​യ​സ് ക​ഴി​ഞ്ഞ​വ​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി 35 ല​ക്ഷം രൂ​പ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് .

ഭൗ​മ വി​വ​ര ന​ഗ​ര​സ​ഭ പ​ദ്ധ​തി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും മ​റ്റു ജ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കും . പ​ട്ടി​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ വി​ക​സ​ന പ​ദ്ധ​തി​യി​ൽ വീ​ടു​ക​ൾ പു​ന​രു​ദ്ധാ​ര​ണം , തൊ​ഴി​ൽ എ​ന്നി​വ​ക്ക് 1 കോ​ടി 56 .5 ല​ക്ഷം രൂ​പ​യും , ബ​ഡ്‌​സ് സ്കൂ​ളു​ക​ളു​ടെ അ​ധി​ക സൗ​ക​ര്യ​ത്തി​നും പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു​മാ​യി 20 ല​ക്ഷം രൂ​പ​യു​മാ​ണ് നീ​ക്കി വ​ച്ചി​ട്ടു​ള്ള​ത് .

പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ത്നം പ​ദ്ധ​തി​യി​ൽ സ്കൂ​ളു​ക​ളി​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും , ഓ​ഡി​റ്റോ​റി​യം പൂ​ർ​ത്തി​യാ​ക്കാ​നും കെ​ട്ടി​ട ന​വീ​ക​ര​ണ​ത്തി​നും ക​മ്പ്യൂ​ട്ട​റി​നും മേ​ശ, ക​സേ​ര​ക​ൾ എ​ന്നി​വ​ക്കു​മാ​യി ഒ​രു കോ​ടി 10 ല​ക്ഷം രൂ​പ​യും പൂ​വ​ത്തൂ​ർ എ​ച്ച്എ​സ്എ​സ്, ക​രു​പ്പൂ്ര് എ​ച്ച്എ​സ് എ​ന്നി​വ​ക്ക് കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യാ​ൻ ര​ണ്ടു കോ​ടി രൂ​പ​യും , കൃ​ഷി​വി​ഭാ​ഗം പ​ദ്ധ​തി​യി​ൽ ത​രി​ശ് ഭൂ​മി​കൃ​ഷി , മീ​ൻ, തേ​നീ​ച്ച വ​ള​ർ​ത്ത​ൽ സ​ബ്സി​ഡി , പ​ച്ച​ക്ക​റി ത​റ​വി​ല ഉ​റ​പ്പി​ക്ക​ൽ , സം​ഭ​ര​ണ വി​ത​ര​ണ കേ​ന്ദ്രം എ​ന്നി​വ​ക്കാ​യി 34,06,250 രൂ​പ​യും അ​ങ്ക​ണ​വാ​ടി​ക​ൾ ന​വീ​ക​രി​ക്ക​ലി​ന് ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 20 ല​ക്ഷം രൂ​പ​യും അ​ങ്ക​ണ​വാ​ടി​ക​ൾ സ്മാ​ർ​ട്ട് ആ​ക്കു​ന്ന​തി​ന് 12 ല​ക്ഷം രൂ​പ​യും എ​ൽ​പി സ്കൂ​ളു​ക​ളി​ൽ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് ഒ​രു​ക്കു​ന്ന​തി​ന് 15 ല​ക്ഷം രൂ​പ​യും മാ​റ്റി​വ​ച്ചി​ട്ടു​ണ്ട് .യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ് .ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .