കോ​ട്ടു​കാ​ൽ, ക​രും​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടി​നു താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​കു​ന്നു
Saturday, February 27, 2021 11:19 PM IST
വി​ഴി​ഞ്ഞം: കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ടി​മ​ല​ത്തു​റ​യി​ലും ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ലും മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​നു താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​കു​ന്നു.​വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണാ​ൻ എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 13.14 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പ​മ്പ്സെ​റ്റ് വാ​ങ്ങി ന​ൽ​കും. കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​നും ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​നു​മാ​ണ് പ​മ്പ്സെ​റ്റു​ക​ൾ വാ​ങ്ങി ന​ൽ​കു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യാ​ൽ അ​ടി​മ​ല​ത്തു​റ​യി​ലും, ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ചി​ല തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് പ​തി​വാ​ണ്. ജെ​സി​ബി​യും, പ​മ്പ് സെ​റ്റും വാ​ട​ക​യ്ക്ക് വാ​ങ്ങി​യാ​ണ് വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്.​എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് പ​മ്പു​ക​ൾ യ​ഥാ​സ​മ​യം ല​ഭ്യ​മാ​കാ​ത്ത​ത് ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​ൻ ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 10 പ​മ്പ് സെ​റ്റു​ക​ൾ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​മാ​യി വാ​ങ്ങി ന​ൽ​കു​ന്ന​തെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.