ജി​ല്ല​യി​ൽ 160 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Monday, March 1, 2021 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 160 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 314 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 2,925 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 110 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ല്‍ നാ​ല് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ൾ​പ്പെ​ടും.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നു ജി​ല്ല​യി​ല്‍ 1,119 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​ര​ട​ക്കം 21,877 പേ​ര്‍ വീ​ടു​ക​ളി​ലും 51 പേ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ഇ​ന്ന​ലെ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 1,541 പേ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ര്‍​ത്തി​യാ​ക്കി.

ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

വെ​ഞ്ഞാ​റ​മൂ​ട്: ആ​ലി​യാ​ട് ഊ​രൂ​ട്ട് മ​ണ്ഡ​പം ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു.​ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ ആ​റി​ന് മ​ഹാ​ഗ​ണ​പ​തി ഹോ​മം തു​ട​ർ​ന്ന് ത​മ്പു​രാ​ൻ പാ​ട്ട്, വൈ​കു​ന്നേ​രം 6.45 ന് ​പു​ഷ്പാ​ഭി​ഷേ​കം, ഭ​സ്മാ​ഭി​ഷേ​കം തു​ട​ർ​ന്ന് ഊ​ട്ടും പാ​ട്ടും ത​മ്പു​രാ​ൻ പാ​ട്ടും രാ​ത്രി 10 ന് ​വി​ള​ക്ക്. നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പൊ​ങ്കാ​ല, മൂ​ന്നി​ന് രാ​ത്രി എ​ട്ടു മു​ത​ൽ മേ​ജ​ർ​സെ​റ്റ് ക​ഥ​ക​ളി ക​ഥ ന​ള​ച​രി​തം, നാ​ലി​ന് രാ​വി​ലെ 10 മു​ത​ൽ നാ​ഗ​രൂ​ട്ട് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ർ​വൈ​ശ്വ​ര്യ​പൂ​ജ, അ​ഞ്ചി​ന് രാ​ത്രി എ​ട്ടു മു​ത​ൽ താ​ല​പ്പൊ​ലി​യും വി​ള​ക്കും തു​ട​ർ​ന്ന് ഉ​രു​ൾ വ​ഴി​പാ​ട് പു​ല​ർ​ച്ചെ 4.30 ന് ​തേ​രു​വി​ള​ക്ക് തു​ട​ർ​ന്ന് പ​ട​യോ​ട്ടം. ആ​റി​ന് രാ​ത്രി എ​ട്ടു മു​ത​ൽ കു​രു​തി ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക് .