കേ​ന്ദ്ര​സേ​ന​യും പോ​ലീ​സും റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി
Monday, March 1, 2021 12:19 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര :തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ കേ​ന്ദ്ര​സേ​ന​യും കേ​ര​ള പോ​ലീ​സും സം​യു​ക്ത​മാ​യി റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി.

സി​ഐ​എ​സ്എ​ഫി​ന്‍റെ 75 അം​ഗ സം​ഘ​മാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ എ​ത്തി​യ​ത്. പാ​റ​ശാ​ല​യി​ലെ ഇ​ഞ്ചി​വി​ള, നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ടി​ബി ജം​ഗ്ഷ​ന്‍ മു​ത​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് ജം​ഗ്ഷ​ന്‍ വ​രെ, ബാ​ല​രാ​മ​പു​രം മു​ത​ല്‍ വ​ഴി​മു​ക്ക് വ​രെ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സം​യു​ക്ത റൂ​ട്ട് മാ​ര്‍​ച്ച്.

കേ​ര​ള പോ​ലീ​സി​ന്‍റെ അ​ന്പ​ത് അം​ഗ ടീ​മാ​ണ് റൂ​ട്ട് മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി പി.​കെ മ​ധു, നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വ​എ​സ്പി ബി​നു എ​ന്നി​വ​ര്‍ ന​യി​ച്ചു.