പാ​ട​ശേ​ഖ​രം നി​ക​ത്ത​ല്‍ പോ​ലീ​സ്‌ ത​ട​ഞ്ഞു
Monday, March 1, 2021 11:22 PM IST
വെ​ള്ള​റ​ട : രാ​ത്രി​യു​ടെ മ​റ​വി​ല്‍ അ​ന​ധി​കൃ​ത​മാ​യി പാ​ട​ശേ​ഖ​രം നി​ക​ത്ത​ല്‍ വെ​ള്ള​റ​ട പോ​ലീ​സ്‌ ത​ട​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ക​ലി​ങ്ക്ന​ട​യി​ല്‍ കു​ന്ന് ഇ​ടി​ക്ക​ല്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു.
സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ശ്രീ​കു​മാ​റി​ന്‍റെ​യും സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ബി​ജേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്‌​ സം​ഘം എ​ത്തും മു​മ്പ്ത​ന്നെ മ​ണ്ണ് മാ​ഫി​യാ സം​ഘം മ​ണ്ണ് മാ​ന്തി​യ​ന്ത്ര​വും ടി​പ്പ​ര്‍ ലോ​റി​ക​ളു​മാ​യി ക​ട​ന്നു. പോ​ലീ​സ്‌ പി​ന്‍​തു​ട​ര്‍​ന്നു​വെ​ങ്കി​ലും ആ​രെ​യും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പോ​ന്ന​മ്പി പ​ഞ്ചാ​കു​ഴി റോ​ഡി​ന്‍റെ വ​ശ​ത്തി​ലു​ള്ള പാ​ട​ശേ​ഖ​രം മ​ണ്ണ് മാ​ഫി​യ നി​ക​ത്തി​ക​ഴി​ഞ്ഞു.
അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ക്ക​ലും പാ​ട​ശേ​ഖ​രം നി​ത്ത​ലി​നെ​തി​രേ​യും ശ​ക്ത​മാ​യി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ത്ത​റ പാ​ട​ശേ​ഖ​ര​സ​മ​തി അ​വ​ശ്യ​പ്പെ​ട്ടു.