വി​ഷ്ണു നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യെ അ​നു​സ്മ​രി​ച്ചു
Thursday, March 4, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ഹിം​സ​യും സ​ത്യ​വും മു​റു​കെ​പ്പി​ടി​ച്ച് മു​ന്നോ​ട്ടു പോ​യ ഗാ​ന്ധി മാ​ർ​ഗ​മാ​ണ് ശാ​ശ്വ​ത​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​ത് ജീ​വി​ത​ത്തി​ൽ പ്രാ​യോ​ഗി​ക​മാ​ക്കി​യ ശ്രേ​ഷ്ഠ​നാ​ണ് വി​ഷ്ണു നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യെ​ന്ന് സ​ർ​വോ​ദ​യ മ​ണ്ഡ​ലം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​സ​ദാ​ന​ന്ദ​ൻ. ജി​ല്ലാ സ​ർ​വോ​ദ​യ മ​ണ്ഡ​ലം തൈ​ക്കാ​ട് ഗാ​ന്ധി ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച വി​ഷ്ണു നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​എ​ഫ്.​എം. ലാ​സ​ർ, ബി. ​ശ​ശി​കു​മാ​ര​ൻ നാ​യ​ർ, ജോ​ൺ വി​ൽ​സ​ൺ, സൂ​ര്യ​നാ​രാ​യ​ണ​ൻ കു​ഞ്ചി​രാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.