പ​റ​യ്ക്കോ​ട്ട് കോ​ള​നി​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം
Thursday, March 4, 2021 11:43 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കി​ളി​മാ​നൂ​ർ പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പ​റ​യ്ക്കോ​ട്ട് കോ​ള​നി​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം. ബു​ധ​നാ​ഴ്ച രാ​ത്രി​ൽ പ​റ​യ്ക്കോ​ട് കോ​ള​നി​യി​ൽ വി​ഷ്ണു​വ​നി​ൽ എ​സ്. ഗി​രി​ജ , സ​ഹോ​ദ​രി മ​ഞ്ചു അ​യ​ൽ​വാ​സി ലീ​ല എ​ന്നി​വ​രാ​ണ് പു​ലി​യെ ക​ണ്ട​താ​യി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്.

ഗി​രി​ജ രാ​ത്രി വീ​ട്ടി​ൽ ടി​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ പു​റ​ത്ത് അ​ല​ർ​ച്ച കേ​ട്ടി​രു​ന്നു.​തു​ട​ർ​ന്ന് സ​ഹോ​ദ​രി മ​ഞ്ചു​വി​നെ​യും അ​യ​ൽ​വാ​സി ലീ​ല​യും കൂ​ട്ടി ലൈ​റ്റു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പു​ലി​യോ​ട് സാ​മ്യ​മു​ള്ള ഒ​രു ജീ​വി പ​ന്നി​ക​ൾ​ക്ക് നേ​രെ പാ​ഞ്ഞ​ടു​ക്കു​ന്ന​താ​യി ക​ണ്ടു.
ലൈ​റ്റ് വെ​ളി​ച്ചം ഈ ​ജീ​വി​യു​ടെ ക​ണ്ണി​ൽ പ​തി​ച്ച​തോ​ടെ അ​ൽ​പ്പ​സ​മ​യം അ​ന​ങ്ങാ​തെ നി​ന്ന​തി​നു​ശേ​ഷം വെ​ട്ടം അ​ണ​ച്ച​പ്പോ​ൾ ജീ​വി മ​റ​ഞ്ഞു​പോ​യെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ട​ത്തൊ​നാ​യി​ല്ല.​ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ റേ​ഞ്ച് ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ മ​ണ​ലി​ൽ പ​തി​ഞ്ഞ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​ത് ഏ​ത് ജീ​വി​യു​ടെ​താ​ണെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പു​ലി​യെ ക​ണ്ടെ​ന്നു പ​റ​യു​ന്ന സ്ഥ​ല​ത്ത് ഇ​ന്ന് രാ​വി​ലെ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും​മെ​ന്നും കാ​മ​റ​യി​ൽ പു​ലി പ​തി​ഞ്ഞാ​ൽ കൂ​ട് സ്ഥാ​പി​ക്കു​മെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​രും പ​രി​ഭ്രാ​ന്ത​രോ​കേ​ണ്ടെ​ന്നും ജീ​വി ഏ​തെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തു​വ​രെ പ്ര​ദേ​ശ​വാ​സി​ക​ൾ രാ​ത്രി​കാ​ല സ​ഞ്ചാ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പു​ല​ർ​ച്ചെ​യു​ള്ള റ​ബ​ർ ടാ​പ്പിം​ഗ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.