ക​ഴ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ന​സ​റി​യാ​ൻ എ​ളു​പ്പ​മ​ല്ല
Thursday, March 4, 2021 11:44 PM IST
എം. ​പ്രേം​കു​മാ​ർ
തി​രു​വ​ന​ന്ത​പു​രം: ഒ​രു മു​ന്ന​ണി​യു​ടെ​യും കു​ത്ത​ക​യെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത മ​ണ്ഡ​ല​മാ​ണു ക​ഴ​ക്കൂ​ട്ടം. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ലെ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വി​ജ​യി​ക്കു​ക​യും പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​കു​ക​യും ചെ​യ്തു.
ഇ​ക്കു​റി​യും സു​രേ​ന്ദ്ര​ൻ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കും. പാ​ർ​ട്ടി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രു മാ​ത്ര​മാ​ണു സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. കേ​ന്ദ്ര മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണു പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.
മ​ണ്ഡ​ല​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ചി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ യു​ഡി​എ​ഫി​നാ​ണു മേ​ൽ​ക്കൈ. 1982-ൽ ​സി​പി​എ​മ്മി​ലെ പ്ര​മു​ഖ​നാ​യ നേ​താ​വ് തോ​പ്പി​ൽ ധ​ർ​മ​രാ​ജ​നെ കോ​ണ്‍​ഗ്ര​സി​ലെ എം.​എം.​ഹ​സ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി. 87-ൽ ​ന​ബീ​സാ ഉ​മ്മാ​ളി​ലൂ​ടെ സി​പി​എം മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു. മു​സ്‌​ലിം​ലീ​ഗി​ലെ നാ​വാ​യി​ക്കു​ളം റ​ഷീ​ദി​നെ​യാ​ണ് ഉ​മ്മാ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 91ൽ ​എം.​വി.​രാ​ഘ​വ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ക​ഴ​ക്കൂ​ട്ട​ത്ത് മ​ത്സ​രി​ക്കാ​നെ​ത്തു​ക​യും ന​ബീ​സാ ഉ​മ്മാ​ളി​നെ തോ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. 96ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗി​ലെ ഇ.​എ.​റ​ഷീ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ന്നു സി​പി​എ​മ്മി​ലെ യു​വ​നേ​താ​വാ​യി​രു​ന്ന ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വി​ജ​യി​ച്ചു. മ​ണ്ഡ​ലം ലീ​ഗി​നു ന​ൽ​കു​ന്ന​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സി​ൽ ശ​ക്ത​മാ​യ വി​കാ​രം ഉ​യ​ർ​ന്നു​വ​ന്ന കാ​ല​ത്താ​ണു 2001ലെ ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. ലീ​ഗി​ന്‍റെ പി​ടി​വാ​ശി മൂ​ലം സീ​റ്റ് അ​വ​ർ​ക്കു ത​ന്നെ ന​ൽ​കാ​ൻ കോ​ണ്‍​ഗ്ര​സ് നി​ർ​ബ​ന്ധി​ത​മാ​യി.
മു​ഹ​മ്മ​ദ​ലി നി​ഷാ​ദ് ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​യി. ബി​ന്ദു ഉ​മ്മ​റി​നെ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​ക്കി. മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മു​ൻ കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്ന എം.​എ. വാ​ഹി​ദ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു. ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ട​ത്. ഫ​ലം വ​ന്ന​പ്പോ​ൾ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ വാ​ഹി​ദ് 4293 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു.
2006ൽ ​കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ എം.​എ. വാ​ഹി​ദി​നെ ത​ന്നെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​ക്കി. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ 215 വോ​ട്ടു​ക​ളു​ടെ മാ​ത്രം ഭൂ​രി​പ​ക്ഷ​ത്തി​ൽ വാ​ഹി​ദ് പ​രാ​ജ​യ​പ്പെ​ടു​ത്തി. 2011 ലും ​മ​ണ്ഡ​ലം വാ​ഹി​ദി​നെ തു​ണ​ച്ചു. സി​പി​എം സ്ഥാ​നാ​ർ​ഥി സി. ​അ​ജ​യ​കു​മാ​റി​നെ​യാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ വി​ജ​യി​ച്ചെ​ന്ന നേ​ട്ട​വും വാ​ഹി​ദി​നു സ്വ​ന്ത​മാ​യി. എ​ന്നാ​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫ​ലം മ​റ്റൊ​ന്നാ​യി. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നോ​ടു വാ​ഹി​ദ് പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു മാ​ത്ര​മ​ല്ല മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ടു​ക​യും ചെ​യ്തു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി. ​മു​ര​ളീ​ധ​ര​നാ​യി​രു​ന്നു ര​ണ്ടാം സ്ഥാ​ന​ത്ത്. ജാ​തി, മ​ത സ​മ​വാ​ക്യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ കാ​ര്യ​മാ​യി സ്വാ​ധീ​നി​ക്കു​ന്ന മ​ണ്ഡ​ലം കൂ​ടി​യാ​ണു ക​ഴ​ക്കൂ​ട്ടം. മു​സ്‌​ലിം സ​മു​ദാ​യ​ത്തി​നും ന​ല്ല വോ​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണ്. സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ന്ത്രി കൂ​ടി​യാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ത​ന്നെ മ​ത്സ​രി​ക്കും. കോ​ണ്‍​ഗ്ര​സി​ൽ പ​ല പേ​രു​ക​ളും ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട ്. എം.​എ.​വാ​ഹി​ദി​നെ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന വാ​ദ​വും പാ​ർ​ട്ടിി​ക്കു​ള്ളി​ലു​ണ്ട ്. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദി​നും ക​ഴ​ക്കൂ​ട്ട​ത്ത് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ മോ​ഹ​മു​ണ്ട ്. ഡോ. ​എ​സ്.​എ​സ്. ലാ​ലി​നെ​യും കോ​ണ്‍​ഗ്ര​സ് പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ ന്നാ​ണു വി​വ​രം.
പ്ര​മു​ഖ​രാ​യ നേ​താ​ക്ക​ളെ​ല്ലാം മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണു ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഢ കേ​ര​ള​ത്തി​ലെ​ത്തി​യ സ​ന്ദ​ർ​ഭ​ത്തി​ലും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തു ത​ന്നെ​യാ​ണു വി. ​മു​ര​ളീ​ധ​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം മ​ണ്ഡ​ല​ത്തി​ൽ ഉ​റ​പ്പാ​ക്ക​പ്പെ​ടു​ന്ന​തും.