അ​മ്പൂ​രി -കു​മ്പി​ച്ച​ല്‍​ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Friday, March 5, 2021 11:32 PM IST
വെ​ള്ള​റ​ട: അ​മ്പൂ​രി -കു​മ്പി​ച്ച​ല്‍​ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. കി​ഫ്ബി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ 18 കോ​ടി​രൂ​പ മു​ട​ക്കി​യാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്.
ക​രി​പ്പ​യാ​റി​ന്‍റെ മ​റു​ക​ര​യി​ല്‍ നെ​യ്യാ​ര്‍​ഡാ​മി​ന്‍റെ തു​രു​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ കാ​രി​ക്കു​ഴി, ചാ​ക്ക​പ്പാ​റ, ശ​ങ്കും​കോ​ണം, ക​യ്പ​ന്‍​പ്ലാ​വി​ള, തൊ​ടു​മ​ല, തെ​ന്മ​ല, കു​ന്ന​ത്തു​മ​ല തു​ട​ങ്ങി പ​തി​നൊ​ന്നോ​ളം ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ​യും അ​മ്പൂ​രി നി​വാ​സി​ക​ളു​ടെ​യും ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് ഇ​തോ​ടെ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത്.

ഏ​ഴു സ്പാ​നു​ക​ളി​ലാ​യി പ​തി​നൊ​ന്നു മീ​റ്റ​ര്‍ വീ​തി​യു​ള്ള പാ​ല​ത്തി​ല്‍ എ​ട്ടു മീ​റ്റ​ര്‍ വീ​തി​യി​ല്‍ റോ​ഡും ഇ​രു വ​ശ​ത്തും ഫു​ഡ്പാ​ത്തും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ 12.5 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന പാ​ല​ത്തി​ന​ടി​യി​ലൂ​ടെ നെ​യ്യാ​ര്‍​ഡാ​മി​ല്‍ നി​ന്നും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി വ​രു​ന്ന ബോ​ട്ടി​ന് ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.