പാചകവാതക വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ അ​ടു​പ്പുകൂ​ട്ടി സ​മ​രം
Saturday, March 6, 2021 11:56 PM IST
പാ​റ​ശാ​ല: പെ​ട്രോ​ള്‍, പാചക വാതക വി​ല വ​ര്‍​ധ​ന​വി​നു എ​തി​രെ ജ​വ​ഹ​ര്‍ലാ​ല്‍ മ​ഞ്ച് പാ​റ​ശാ​ല ബ്ലോ​ക്ക് ക​മ്മി​റ്റി അ​ടു​പ്പ് കൂ​ട്ടി സ​മ​രം ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ധ​നു​വ​ച്ച​പു​ര​ത്തു ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. മ​ഞ്ച​വി​ളാ​കം ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഭി​ഷേ​ക് നെ​ടി​യാം​കോ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ന​ന്ദ​ന്‍, ജ​യ​കു​മാ​ര്‍, എ​ഡി​സ​ണ്‍, ഷൈ​ജു, ജോ​മോ​ന്‍, ബി​നു, പ​ത്മ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.