ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ച ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ​പ്പെ​ട്ട യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, March 6, 2021 11:56 PM IST
നെ​ടു​മ​ങ്ങാ​ട്: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ​പ്പെ​ട്ട യു​വാ​വ് അ​റ​സ്റ്റി​ൽ. വീ​ര​ണ​കാ​വ് ആ​നാ​കോ​ട് എം ​എ​സ് നി​വാ​സി​ൽ ആ​ദി​ത്യ​ൻ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ന്യാ​കു​മാ​രി വി​ള​വം​കോ​ട് മാ​ങ്കോ​ട് പ​ട​പ്പാ​റ​ത്ത​ല വീ​ട്ടി​ൽ വി​ജു​കു​മാ​റി(32)നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​നാ​യി ആ​ദി​ത്യ​ൻ ഫോ​ണി​ലൂ​ടെ വി​ജു​കു​മാ​റു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​ക്കി. പി​ന്നീ​ട് നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്ത് റ​ബ​ർ ടാ​പ്പിം​ഗി​ന് ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്നും കൂ​ലി കൂ​ടു​ത​ൽ വാ​ങ്ങി​ത്ത​രാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച് നെ​ടു​മ​ങ്ങാ​ട് എ​ത്തി​ച്ചു. തു​ട​ർ​ന്ന് ത​ന്ത്ര​പൂ​ർ​വം ബൈ​ക്കി​ൽ ക​ന്യാ​രു​പാ​റ​ക്ക് സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ തോ​ട്ട​ത്തി​ലെ​ത്തി​ച്ചു. അ​വി​ടെ ത​ക്കം​പാ​ർ​ത്തി​രു​ന്ന മ​റ്റ് ക്വ​ട്ടേ​ഷ​ൻ സം​ഘാ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജു​കു​മാ​ർ സ​മീ​പ​ത്തെ വീ​ട്ട​ലേ​ക്ക് ഓ​ടി​ക്ക​യ​റി അ​ഭ​യം തേ​ടി. സ്ഥ​ല​ത്തെ​ത്തി​യ ആ​ര്യ​നാ​ട് പോലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ആ​ദി​ത്യ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക്വ​ട്ടേ​ഷ​നാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. വി​ജു​കു​മാ​റും മ​റ്റൊ​രാ​ളു​മാ​യു​ള്ള വ്യ​ക്തി​വി​രോ​ധ​മാ​ണ് ക്വ​ട്ടേ​ഷ​നി​ലേ​ക്കെ​ത്തി​ച്ച​ത്. ഒ​ളി​വി​ൽ ക​ഴി​യ​വെ കാ​മു​കി​യു​മാ​യു​ള്ള ആ​ദി​ത്യ​ന്‍റെ ഫോ​ൺ​വി​ളി നി​രീ​ക്ഷി​ച്ചാ​ണ് പോ​ലീ​സ് കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി എ​സ്. ഷാ​ജി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ആ​ര്യ​നാ​ട് എ​സ്ഐ​മാ​രാ​യ ബി. ​ര​മേ​ശ​ൻ, എ​സ്. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, എ​എ​സ്ഐ ബി​ജു, ഷി​ബു, വി​ജി, അ​ജി​ത്ത്, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റ് പ്ര​തി​ക​ൾ​ക്കു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ന്നു.