പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി
Sunday, March 7, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് ഗ​വ.​മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡി സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശ്രീ ​ചി​ത്രാ​ഹോ​മി​ൽ "പ​രീ​ക്ഷാ പേ​ടി വേ​ണ്ടേ ,വേ​ണ്ട' എ​ന്ന പ​ഠ​ന പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി.​ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മു​ഹ​മ്മ​ദ് ഉ​ബൈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ചി​ത്രാ​ഹോം സൂ​പ്ര​ണ്ട് എ​സ്.​ജെ. സു​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . തൈ​ക്കാ​ട് ഗ​വ.​മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഇ .​ഷി​ബു പ്രേം​ലാ​ൽ , സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജെ.​എം.​റ​ഹിം , പ​ദ്ധ​തി​യു​ടെ പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ വി.​സു​കു​മാ​ര​ൻ , വി​ദ്യാ​ർ​ഥി​നി പ്ര​തി​നി​ധി കു​മാ​രി ലി​യ ജി.​സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . ഇ​ന്ന് മു​ത​ൽ 16 വ​രെ തൈ​ക്കാ​ട് ഗ​വ.​മോ​ഡ​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ഓ​രോ ദി​വ​സ​വും ഓ​രോ വി​ഷ​യ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ വീ​തം പ​രീ​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കും.​ഫോ​ൺ; 9747186680, 81 36 99 5571.