ഫ്ലാ​റ്റി​ൽ നി​ന്നും ക​ക്കൂ​സ് മാ​ലി​ന്യം ഓ​ട​യി​ലേ​ക്ക് : ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, April 7, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം : ഫ്ലാ​റ്റി​ൽ നി​ന്നും ക​ക്കൂ​സ് മാ​ലി​ന്യം ഓ​ട​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത് ഉ​ട​ൻ ത​ട​യ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.
പി​ടി​പി ന​ഗ​റി​നു സ​മീ​പം ഇ​ലി​പ്പോ​ട് - അ​റ​പ്പു​ര റോ​ഡി​ലു​ള്ള സ്വ​കാ​ര്യ അ​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ നി​ന്നു​ള്ള ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ ഓ​ട​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​തി​നെ​തി​രെ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യും മ​ലി​നീ​കരണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​റും ഉ​ട​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​വാ​സി​യാ​യ ശ​ര​ത്കു​മാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ന​ഗ​ര​സ​ഭ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ന്നി​വ​രി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. ഫ്ലാ​റ്റി​ൽ നി​ന്നും പ്ര​ദേ​ശ​വാ​സി​യു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​ന​ജ​ല​ത്തി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​മോ​ണി​യ​യു​ടെ അ​ള​വും കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്.