കോ​വി​ഡ് പ്ര​തി​രോ​ധം : മു​ന്ന​റി​യി​പ്പു​മാ​യി ന​ഗ​ര​സ​ഭ
Thursday, April 8, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ 12 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, ര​ണ്ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, ര​ണ്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, 14 ന​ഗ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യ എ​ടു​ക്കാ​മെ​ന്ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി അ​ടു​ത്ത ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​കേണ്ടതാ​ണെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു. എ​ല്ലാ ന​ഗ​ര​വാ​സി​ക​ളും മാ​സ്ക്ക്, സാ​മൂ​ഹ്യ അ​ക​ലം എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണം. 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള ക​ച്ച​വ​ട​ക്കാ​ർ, സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ നി​ർ​ബ​ന്ധ​മാ​യും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ത്തി​രി​ക്ക​ണം. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മേ​യ​ർ നി​ർ​ദേ​ശി​ച്ചു.