ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍റെ പേ​രി​ല്‍ വ്യാ​ജ ഫേസ്ബു​ക്ക് അ​ക്കൗ​ണ്ട്
Saturday, April 10, 2021 11:41 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍റെ പേ​രി​ല്‍ വ്യാ​ജ ഫേസ് ബു​ക്ക് അ​ക്കൗ​ണ്ട്. ചെ​യ​ര്‍​മാ​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ​രാ​തി സൈ​ബ​ര്‍ സെ​ല്ലി​ലേ​യ്ക്ക് കൈ​മാ​റി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ്മോ​ഹ​ന​ന് നേ​ര​ത്തെ ഫേസ് ബു​ക്ക് അ​ക്കൗ​ണ്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൊ​ഫൈ​ല്‍ ചി​ത്രം അ​ട​ങ്ങി​യ പു​തി​യ അ​ക്കൗ​ണ്ട് ത​യാ​റാ​ക്കി​യാ​ണ് പ​ല​ര്‍​ക്കും ഫ്ര​ണ്ട് റി​ക്വ​സ്റ്റ് അ​യ​ക്ക​പ്പെ​ട്ട​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ പ​ല​രും ഫ്ര​ണ്ട് റി​ക്വ​സ്റ്റ് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പ​ല​രോ​ടും അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന അ​പേ​ക്ഷ​യോ​ടെ ഫേസ്ബു​ക്ക് മെ​സ​ഞ്ച​റി​ലൂ​ടെ പ​ണം ചോ​ദി​ച്ചു. ഫോ​ൺ പേ ​അ​ക്കൗ​ണ്ടി​ലേ​ക്ക് കാ​ശ് അ​യ​ച്ചു കൊ​ടു​ക്കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. ഇ​ക്കാ​ര്യ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ ചി​ല സു​ഹൃ​ത്തു​ക്ക​ള്‍ അ​ദ്ദേ​ഹ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യും അ​ക്കൗ​ണ്ട് വ്യാ​ജ​മാ​ണെ​ന്ന് ബോ​ധ്യ​മാ​വു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് മാ​സ് റി​പ്പോ​ര്‍​ട്ടിം​ഗ് ന​ട​ത്തി അ​ക്കൗ​ണ്ട് പൂ​ട്ടി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. സൈ​ബ​ര്‍ സെ​ല്ലി​ലേ​യ്ക്ക് പ​രാ​തി കൈ​മാ​റി​യ​താ​യി നെ​യ്യാ​റ്റി​ന്‍​ക​ര എ​സ്​ഐ അ​റി​യി​ച്ചു.