അ​ക്സ​നോ ഇ​നി​യും ജീ​വി​ക്കും; അ​ഞ്ച് പേ​രി​ലൂ​ടെ
Saturday, April 10, 2021 11:41 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: കൊ​ല്ല​ത്ത് ടെ​ക്സ്റ്റൈ​ൽ ഷോ​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന സ​ഹോ​ദ​രി​യെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യ​വേ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച അ​ക്സ​നോ ഇ​നി​യും ജീ​വി​ക്കും, അ​ഞ്ചു മ​നു​ഷ്യ​രി​ലൂ​ടെ. കൊ​ല്ല​ത്തെ ഒ​രു വാ​ട​ക​വീ​ട്ടി​ലാ​ണ് അ​ക്സ​നോ (22) മാ​താ​വി​നും ര​ണ്ടു സ​ഹോ​ദ​രി​മാ​ർ​ക്കും ഒ​പ്പം ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന​ത്. പി​താ​വി​ന്‍റെ മ​ര​ണ​ത്തോ​ടെ കു​ടും​ബം​ഭാ​രം അ​ക്സ​നോ​യു​ടെ ചു​മ​ലി​ലാ​യി. ഇ​ല​ക്ട്രീ​ഷ്യ​നാ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യും ജോ​ലി ചെ​യ്തു ജീ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം എ​ത്തു​ന്ന​ത്. 2021 ഏ​പ്രി​ൽ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. ഇ​ള​യ സ​ഹോ​ദ​രി ജോ​സ്ഫി​നെ കൂ​ട്ടി​ക്കൊ​ണ്ടു വ​രു​ന്ന​തി​ന് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ ഒ​രു കാ​ർ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ ആ​ൾ​ക്കൂ​ട്ടം ക​ണ്ടു ജോ​സ്ഫി​ൻ വ​ന്നു നോ​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ടി​രി​ക്കു​ന്ന​ത് സ​ഹോ​ദ​ര​ൻ ആ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. കൊ​ല്ല​ത്തെ ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു വ​ര​വെ യു​വാ​വി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ഇ​വി​ടെ വി​ദ​ഗ്ധ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു വ​ര​വേ വെ​ള്ളി​യാ​ഴ്ച മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്ക് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി.

മാ​താ​വ് മേ​രി​യു​ടെ​യും സ​ഹോ​ദ​രി​മാ​രാ​യ ജോ​സ്ഫി​ന്‍റെ​യും സി​ൻ​സി​യു​ടെ​യും തീ​രു​മാ​ന​മാ​യി​രു​ന്നു അ​ക്സ​നോ​യു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യു​ക എ​ന്ന​ത്. തു​ട​ർ​ന്ന് മൃ​ത​സ​ഞ്ജീ​വ​നി സം​സ്ഥാ​ന നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​നോ​ബി​ള്‍ ഗ്രേ​ഷ്യ​സ്, മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ട്രാ​ന്‍​സ്പ്ലാ​ന്‍റ് പ്രൊ​ക്യു​വ​ര്‍​മെ​ന്‍റ് മാ​നേ​ജ​ര്‍ ഡോ. ​അ​നി​ല്‍ സ​ത്യ​ദാ​സ്, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ജ​യ​ച​ന്ദ്ര​ന്‍, ട്രാ​ൻ​സ്പ്ലാ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പി.​വി. അ​നീ​ഷ്, എ​സ്.​എ​ൽ. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രു​ടെ ഏ​കോ​പ​ന​ത്തി​ല്‍ ശ​നി​യാ​ഴ്ച അ​വ​യ​വ​ദാ​ന പ്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചു. ര​ണ്ടു​വൃ​ക്ക​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ത​ന്നെ ര​ണ്ടു രോ​ഗി​ക​ള്‍​ക്കും ര​ണ്ടു ഹൃ​ദ​യ​വാ​ല്‍​വു​ക​ള്‍ ശ്രീ​ചി​ത്ര മെ​ഡി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ രോ​ഗി​ക​ള്‍​ക്കും ക​ര​ള്‍ അ​മൃ​ത ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലെ രോ​ഗി​ക്കു​മാ​ണ് ന​ല്‍​കി​യ​ത്.

അ​ക്സ​നോ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം വൈ​കു​ന്നേ​രം സ്വ​ദേ​ശ​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​യി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ് ഷ​ര്‍​മ്മ​ദ് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.