വെള്ളറട മേഖലയിലും നാശനഷ്ടം; മ​രം വീ​ണ് വീ​ടു ത​ക​ര്‍​ന്നു
Saturday, April 10, 2021 11:41 PM IST
വെ​ള്ള​റ​ട: വേ​ന​ല്‍​മ​ഴ​യ്ക്കൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ മ​രം വീ​ണ് വീ​ട് ത​ക​ര്‍​ന്നു.​വീ​ട്ടി​ലു​ള്ള​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പെ​രു​ങ്ക​ട​വി​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പാ​ല്‍​കു​ള​ങ്ങ​ര​വാ​ര്‍​ഡി​ല്‍ ക​രി​മ്പാ​ല​കു​ഴി​വി​ള വീ​ട്ടി​ല്‍ കെ. ​അ​പ്പു​വി​ന്‍റെ വീ​ടി​നു പു​റ​ത്താ​ണ് മ​രം വീ​ണ​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വീ​ടി​നു​ള്ളി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന 87 കാ​രി​യാ​യ വൃ​ദ്ധ​മാ​താ​വ് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വേ​ന​ല്‍​മ​ഴ​യ്ക്കൊ​പ്പം വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ല്‍ സ​മീ​പ വ​സ്തു​വി​ല്‍ നി​ന്ന ഭീ​മ​ന്‍ പ്ലാ​വ് വീ​ടി​നു​മേ​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​നു മു​ന്‍​വ​ശ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന അ​പ്പു ഓ​ടി​മാ​റി. പ​ഞ്ചാ​യ​ത്ത് അം​ഗം കാ​ന​ക്കാ​ട് ബാ​ല​രാ​ജ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക​യാ​യി​രു​ന്നു. വൃ​ദ്ധ​മാ​താ​വി​നേ​യും കു​ടും​ബ​ത്തെ​യും സ​മീ​പ​ത്തെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു. മ​രം വീ​ണ് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വീട്ടി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ള്‍​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു.