അ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Saturday, April 10, 2021 11:43 PM IST
കാ​ട്ടാ​ക്ക​ട: മ​ല​യി​ൻ​കീ​ഴ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പം ക​ഴി​ഞ്ഞ 28ന് ​ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ണ​പ്പു​റം നാ​ഗ​മ​ണ്ഡ​ലം മേ​ക്കേ പ്ലാ​വ​റ​ത്ത​ല വീ​ട്ടി​ൽ കെ.​ഗോ​പ​കു​മാ​ർ (63) മ​രി​ച്ചു. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ബൈ​ക്ക് യാ​ത്രി​ക​നാ​യ ക​ണ്ട​ല കാ​ട്ടു​വി​ള റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ വി​ഷ്ണു (26) , സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന മ​ല​യി​ൻ​കീ​ഴ് മ​ണ​പ്പു​റം പേ​വ​റ​ത്ത​ല ഭാ​സ്ക്ക​ര മ​ന്ദി​ര​ത്തി​ൽ പ്ര​സ​ന്ന​കു​മാ​ർ (62) എ​ന്നി​വ​ർ അ​പ​ക​ട ദി​വ​സം ത​ന്നെ മ​രി​ച്ചു. പ്ര​സ​ന്ന കു​മാ​റി​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ഗോ​പ​കു​മാ​ർ ഗു​രു​ത​ര പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​രി​ച്ചു. ഭാ​ര്യ : എ​സ്.​കു​മാ​രി. മ​ക്ക​ൾ : ജി.​കെ.​അ​നീ​ഷ്, ‌ജി.​കെ.​ആ​ര്യ. സം​സ്കാ​രം ഇ​ന്ന്. സി​പി​എം പാ​ർ​ട്ടി അം​ഗ​ങ്ങ​ളാ​യ പ്ര​സ​ന്ന കു​മാ​റും ഗോ​പ​കു​മാ​റും പേ​യാ​ട് ന​ട​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.