ക​ർ​ട്ട​ൺ റെയ്​സ​ർ ഇ​വ​ന്‍റ്
Saturday, April 10, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ഗ്നി​ര​ക്ഷാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ട് കേ​ര​ള അ​ഗ്നി​ര​ക്ഷാ വ​കു​പ്പും സി​വി​ൽ ഡി​ഫ​ൻ​സും സം​യു​ക്ത​മാ​യി ക​ർ​ട്ട​ൺ റെയ്​സ​ർ ഇ​വ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് വീ​ണ്ടും ശ​ക്തി​പ്രാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് 'പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​തി​ലു​ക​ൾ' എ​ന്ന ഹ്ര​സ്വാ​വി​ഷ്കാ​ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച​ത്. ഫ​യ​ർ ഓ​ഫീ​സ​ർ അ​ഖി​ല​ൻ ചെ​റു​കോ​ട് ആ​ശ​യ​വും ആ​വി​ഷ​കാ​ര​വും നി​ർ​വ​ഹി​ച്ചു.