വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ
Saturday, April 10, 2021 11:43 PM IST
വി​ഴി​ഞ്ഞം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടാം​ഘ​ട്ട വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് വെ​ങ്ങാ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഴി​ഞ്ഞം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും ചേ​ർ​ന്ന് പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി ഒ​ന്നാം​ഘ​ട്ട​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന വി​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും ഇ​തു കൂ​ടാ​തെ എ​ല്ലാ ദി​വ​സ​വും വി​ഴി​ഞ്ഞം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​ണെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ​എ​സ്എ​സ് ശ്രീ​കു​മാ​ർ പ​റ​ഞ്ഞു .