വെ​ള്ള​റ​ട സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം
Monday, April 12, 2021 12:04 AM IST
വെ​ള്ള​റ​ട: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച ഉ​ള്‍​പ്പെ​ടെ എ​ല്ലാ ദി​വ​സ​വും വെ​ള്ള​റ​ട ആ​ന​പ്പാ​റ സ​ര്‍​ക്കാ​രാ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ വി​ത​ര​ണം ചെ​യ്യും.45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ര്‍​ക്കും 25 നു ​മു​ന്‍​പാ​യി വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ന് വേ​ണ്ടി വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്തും. ആ​ദ്യ ഘ​ട്ട​മാ​യി ഇ​ന്നു മു​ത​ല്‍ 17 വ​രെ​യാ​ണ് ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ ആ​ന​പ്പാ​റ ഗ​വ. ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ.​ആ​ര്‍.​സു​നി​ല്‍​കു​മാ​റും ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​മാ​രും പ​റ​ഞ്ഞു.
വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും തീ​യ​തി​യും ഇ​ന്ന് രാ​വി​ലെ പ​ത്തു മു​ത​ൽ മൂ​ന്നു​വ​രെ ഗ​വ. എ​ല്‍​പി സ്കൂ​ള്‍ കൂ​താ​ളി. 13 ന് ​രാ​വി​ലെ 10 മു​ത​ല്‍ മൂ​ന്നു​വ​രെ എ​ല്‍ എം​എ​ല്‍​പി​എ​സ് സ്കൂ​ള്‍ പ​ന​ച്ച​മൂ​ട് . 15ന് ​രാ​വി​ലെ 10 മു​ത​ല്‍ മൂ​ന്നു​വ​രെ എ​സ്എ​ന്‍​ഡി​പി ഹാ​ള്‍ ആ​ലി​ക്കോ​ട്. 16ന് ​രാ​വി​ലെ 10 മു​ത​ല്‍ മൂ​ന്നു​വ​രെ ഗ​വ .എ​ല്‍പി ​സ്കൂ​ള്‍ ഡാ​ലും​മു​ഖം.17 ന് ​രാ​വി​ലെ 10 മു​ത​ല്‍ മൂ​ന്നു​വ​രെ സ​ബ് സെ​ന്‍റ​ര്‍ ക​ള്ളി​മൂ​ട്.