വ​സ്തു​വ​ക​ക​ള്‍ ലേ​ലം ചെ​യ്യാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്
Monday, April 12, 2021 12:04 AM IST
വെ​ള്ള​റ​ട: നി​ര്‍​മല്‍ കൃ​ഷ്ണാ നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​കേ​സി​ല്‍ വ​സ്തു​വ​ക​ക​ള്‍ ലേ​ലം ചെ​യ്യാ​ന്‍ മ​ധു​ര ടി​എ​ന്‍പി ​ഐ​ഡി കോ​ട​തി ഉ​ത്ത​ര​വി​ട്ടു. നി​ര്‍​മല്‍ കൃ​ഷ്ണാ ബാ​ങ്ക് ഉ​ട​മ​യും കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​മാ​യ നി​ര്‍​മല​ന്‍റെ​യും ബി​നാ​മി​ക​ളു​ടെ​യും പേ​രി​ൽ ക​ണ്ടു കെ​ട്ടി​യ വ​സ്തു​വ​ക​ക​ള്‍ ലേ​ലം ചെ​യ്യാ​ന്‍ വീ​ണ്ടും കോ​ട​തി നി​ര്‍​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​റു മാ​സ​ങ്ങ​ള്‍​ക്കു മു​ന്പ് വ​സ്തു​ക്ക​ള്‍ ലേ​ലം ചെ​യ്യാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ് ന​ല്‍​കി​യെ​ങ്കി​ലും വി​ല നി​ര്‍​ണ​യ​ത്തി​ലു​ണ്ടാ​യ പൊ​രു​ത്ത​ക്കേ​ടു കാ​ര​ണം ലേ​ലം ന​ട​ന്നി​ല്ല.
തു​ട​ര്‍​ന്ന് ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ അ​പേ​ക്ഷ പ്ര​കാ​രം വി​ല പു​തു​ക്കി നി​ര്‍​ണ​യി​ച്ച് ലേ​ലം ചെ​യ്യാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. മേ​യ് ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ലാ​വും ലേ​ലം ന​ട​ക്കു​ക. വ​ര്‍​ഷ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ര്‍​ജി​ച്ച​ശേ​ഷം കോ​ടി​ക​ളു​മാ​യി ഉ​ട​മ​യും സം​ഘ​വും മു​ങ്ങു​ക​യാ​യി​രു​ന്നു.
വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ര്‍ രൂ​പീ​ക​രി​ച്ച ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ന​ട​ത്തി വ​രു​ന്ന നി​യ​മ പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര്‍​മല​നെ​യും മ​റ്റു പ്ര​തി​ക​ളേ​യും അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. മ​ധു​ര ഹൈ​ക്കോ​ട​തി​യു​ടെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ബ​ഞ്ചി​ലാ​ണ് കേ​സ് തു​ട​രു​ന്ന​ത്.