ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​ക​ളു​ടെ ക​ര​യി​ലെ വി​ശ്ര​മം തു​ട​രു​ന്നു
Monday, April 12, 2021 11:44 PM IST
വി​ഴി​ഞ്ഞം : മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു കേ​സി​ൽ പി​ടി​യി​ലാ​യ ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​ക​ളു​ടെ സു​ര​ക്ഷ​യ് ക്കാ​യു​ള്ള പോ​ലീ​സ് കാ​വ​ൽ എ​ത്ര കാ​ല​ത്തേ​ക്കെ​ന്ന് നി​ശ്ച​യ​മി​ല്ലാ​തെ അ​ധി​കൃ​ത​ർ. കോ​ട​തി​യു​ടെ തീ​ർ​പ്പും കാ​ത്ത് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു കേ​സി​ൽ പി​ടി​യി​ലാ​യ ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​ക​ളു​ടെ ക​ര​യി​ലെ വി​ശ്ര​മ​വും തു​ട​രു​ന്നു. തീ​ര​ത്തെ​വാ​ർ​ഫി​ൽ ക​യ​റ്റി വ​ച്ചി​രി​ക്കു​ന്ന ബോ​ട്ടു​ക​ൾ മ​ത്സ്യ ബ​ന്ധ​ന സീ​സ​ണി​ൽ വി​ന​യാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ.

വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ക​ട​ൽ​ക്ക​ര​യി​ൽ കാ​റ്റും മ​ഴ​യും ഏ​റ്റ് കി​ട​ക്കു​ന്ന ക​ള്ള​ക്ക​ട​ത്തു ബോ​ട്ടു​ക​ൾ​ക്ക് ഇ​നി​യൊ​രു മോ​ച​നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പി​ടി​യി​ലാ​യ ഇ​റാ​നി​യ​ൻ ബോ​ട്ടു തെ​ളി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം ആ​ദ്യം ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പ​സ​മൂ​ഹ​ത്തി​ന് സ​മീ​പം നി​ന്ന് ര​ണ്ട് പ്രാ​വ​ശ്യ​മാ​യി തീ​ര​സം​ര​ക്ഷ​ണ​സേ​ന പി​ടി​കൂ​ടി​യ അ​ക​ർ ഷാ​ദു​വ, ര​വി​ഹ​ൻ സി ​എ​ന്നീ ശ്രീ​ല​ങ്ക​ൻ മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടു​ക​ളാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ ക​ര​യി​ൽ വി​ശ്ര​മി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ക​ട​ൽ​വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ക​ർ ഷാ​ദു​വ ക​സ്റ്റ​ഡി​യി​ൽ ആ​യ​പ്പോ​ൾ മ​യ​ക്കു​മ​രു​ന്നും തോ​ക്കു​ക​ളു​മാ​യാ​ണ് ര​വി​ഹ​ൻ​സി പി​ടി​യി​ലാ​യ​ത്.

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ന​ാർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ർ ര​ണ്ടു ബോ​ട്ടു​ക​ളും സീ​ൽ ചെ​യ്ത് സു​ര​ക്ഷി​ത​മാ​ക്കി. ക്രെ​യി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ര​യി​ൽ വ​ലി​ച്ച് ക​യ​റ്റി പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ബോ​ട്ടു​ക​ൾ ഇ​നി ക​ട​ലി​ൽ ഇ​റ​ങ്ങ​ണ​മെ​ങ്കി​ൽ കേ​സി​ന് തീ​ർ​പ്പു​ണ്ടാ​ക​ണം. അ​തു വ​രെ പോ​ലീ​സ് കാ​വ​ലും തു​ട​രും. എ​ന്നാ​ൽ സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ പി​ടി​യി​ലാ​യ ഇ​റാ​നി​യ​ൻ ബോ​ട്ടി​ന് തീ​ർ​പ്പു​ണ്ടാ​യി വി​ഴി​ഞ്ഞ​ത്തു​നി​ന്ന് മാ​റ്റാ​ൻ വ​ർ​ഷ​ങ്ങ​ൾ വേ​ണ്ടി​വ​ന്നു.​

അ​തെ അ​വ​സ്ഥ ത​ന്നെ ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​ക​ൾ​ക്കു​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യെ​ന്നും പോ​ലീ​സ് ക​രു​തു​ന്നു. അ​റ​സ്റ്റ് ചെ​യ്ത തൊ​ഴി​ലാ​ളി​ക​ളെ ജ​യി​ലി​ലാ​ക്കി​യ ശേ​ഷ​മു​ള്ള കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.​ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​മാ​യ വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യ​ബ​ന്ധ​ന സീ​സ​ണി​ൽ മ​റ്റ് തീ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റ് ക​ണ​ക്കി​ന് വ​ള്ള​ങ്ങ​ൾ മീ​ൻ പി​ടി​ക്കാ​നാ​യി എ​ത്തും.

ദൂ​രെ നി​ന്ന് കൊ​ണ്ടു​വ​രു​ന്ന വ​ള്ള​ങ്ങ​ൾ ഇ​റ​ക്കി വ​യ്ക്കു​ന്ന സ്ഥ​ല​മാ​ണ് ക​ള്ള​ക്ക​ട​ത്ത് ബോ​ട്ടു​ക​ൾ കൈ​യേ​റി​യ​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്ഥ​ല​പ​രി​മി​തി​യും സീ​സ​ണി​ൽ ബു​ദ്ധി​മു​ട്ടു​ള​വാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.