അ​മി​ത ഭാ​രം ക​യ​റ്റി വ​ന്ന ലോ​റി പി​ടി​കൂ​ടി
Monday, April 12, 2021 11:44 PM IST
പാ​റ​ശാ​ല : റോ​ഡി​ൽ ഭീ​ഷ​ണി ഉ​യ​ർ​ത്തി അ​മി​ത ഭാ​രം ക​യ​റ്റി വ​ന്ന ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള വാ​ഹ​നം പാ​റ​ശാ​ല ആ​ർ​ടി​ഒ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. 35 ട​ൺ ഭാ​രം ക​യ​റ്റാ​നു​ള്ള വാ​ഹ​ന​ത്തെ പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ൾ 68 ട​ൺ ഭാ​രം ക​യ​റ്റി​യാ​ണ് വാ​ഹ​നം ഓ​ടു​ന്ന​ത് എ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് 60000 രൂ​പ പി​ഴ ചു​മ​ത്തി.

പെ​ർ​മി​റ്റും മ​റ്റു രേ​ഖ​ക​ളും ഇ​ല്ലാ​തെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നെ​ന്ന പേ​രി​ലാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ അ​മി​ത ഭാ​രം ക​യ​റ്റി പോ​കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.