ന​ഗ​ര​സ​ഭ​യു​ടെ മ​ഴ​ക്കാ​ല​ പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Monday, April 12, 2021 11:47 PM IST
പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നു ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യ​ത്.​ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ജു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു ക​ഴി​ഞ്ഞ​താ​യി മേ​യ​ർ പ​റ​ഞ്ഞു.

സെ​പ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
വ​രു​ന്ന മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പൂ​ർ​ണ​മാ​യും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ക​യും മാ​ലി​ന്യ​പ്ര​ശ്നം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് മ​ഴ​ക്കാ​ല പൂ​ർ​വ്വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.