ഡോ. ​നി​ഖി​ല രാ​ജേ​ന്ദ്രനും ഡോ.വൈ​ഷ്ണ​വി സം​ഗീ​തി​നും അ​വാ​ർ​ഡ്
Monday, April 12, 2021 11:47 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ഇ​എ​ൻ​ടി ഡോ​ക്ട​ർ​മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​റി​നോ​ലാ​റിം ഗോ​ള​ജി​സ്റ്റ്സ് ഓ​ഫ് ഇ​ന്ത്യ (എ​ഒ​ഐ)​യും ഡോ. ​എം.​എ. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഇ​എ​ൻ​ടി അ​ക്കാ​ഡ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​എ​ൻ​ടി സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്കാ​രം.കേ​ര​ള​ത്തി​ലെ ബെ​സ്റ്റ് ഡോ​ക്ട​റി​നു​ള്ള പു​ര​സ്കാ​രം 2020ൽ ​ഇ​എ​ൻ​ടി ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​നി​ഖി​ല രാ​ജേ​ന്ദ്ര​ൻ ക​ര​സ്ഥ​മാ​ക്കി. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തി​ൽ മി​ക​ച്ച പ്ര​ബ​ന്ധ​ത്തി​നു​ള്ള അ​വാ​ർ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെപിജി വി​ദ്യാ​ർ​ഥി​നി​യാ​യ ഡോ. ​വൈ​ഷ്ണ​വി സം​ഗീ​തി​ന് ല​ഭി​ച്ചു.