ദേ​ശീ​യ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്: കേ​ര​ള​ത്തി​നു വി​ജ​യം
Monday, April 12, 2021 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: റോ​ള​ർ സ്കേ​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മൊ​ഹാ​ലി​യി​ൽ ന​ട​ത്തി​യ ദേ​ശീ​യ കേ​ഡ​റ്റ്, സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ, മാ​സ്റ്റേ​ഴ്സ് റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 31 മെ​ഡ​ലു​ക​ൾ നേ​ടി കേ​ര​ള​ത്തി​ലെ സ്കേ​റ്റിം​ഗ് താ​ര​ങ്ങ​ൾ ഉ​ജ്ജ്വ​ല വി​ജ​യം ക​ര​സ്ഥ​മാ​ക്കി. വി​വി​ധ മ​ത്സ​ര​യി​ന​ങ്ങ​ളാ​യ സ്പീ​ഡ് സ്കേ​റ്റിം​ഗ് മൂ​ന്നു സ്വ​ർ​ണം, അ​ഞ്ച് വെ​ള്ളി, ര​ണ്ട് വ​ങ്ക​ലം. ഇ​ൻ​ലൈ​ൻ ഫ്രീ​സ്റ്റൈ​ൽ സ്കേ​റ്റിം​ഗ് നാ​ല് വെ​ള്ളി, ര​ണ്ട് വെ​ങ്ക​ലം. ആ​ർ​ട്ടി​സ്റ്റി​ക് സ്കേ​റ്റിം​ഗ് ര​ണ്ട് സ്വ​ർ​ണം, ഒ​രു വെ​ള്ളി, ര​ണ്ട് വെ​ങ്ക​ലം. ഇ​ൻ​ലൈ​ൻ ആ​ൽ​പൈ​ൻ ര​ണ്ട് സ്വ​ർ​ണം, ഒ​രു വെ​ങ്ക​ലം, റോ​ള​ർ സ്കൂ​ട്ട​ർ ഒ​രു സ്വ​ർ​ണം, ഒ​രു വെ​ള്ളി. സ്കേ​റ്റിം​ഗ് ബോ​ർ​ഡിം​ഗ് ഒ​രു സ്വ​ർ​ണം, മു​ന്നു വെ​ള്ളി, ഒ​രു വെ​ങ്ക​ലം മെ​ഡ​ലു​ക​ൾ നേ​ടി​യാ​ണ് കേ​ര​ളം തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​ന്ത​ർ​ദേ​ശീ​യ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ മെ​ഡ​ൽ നേ​ടി​യ താ​ര​ങ്ങ​ളും ഈ ​ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ആ​ദ്യ​മാ​യി​ട്ടാ​ണ് കേ​ര​ളം ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 31 മെ​ഡ​ലു​ക​ൾ നേ​ടു​ന്ന​ത്. മെ​ഡ​ൽ നേ​ടി​യ താ​ര​ങ്ങ​ളെ കേ​ര​ള റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭിന​ന്ദി​ച്ചു. ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ മ​ത്സ​ര​യി​ന​മാ​യ സ്കേ​റ്റ് ബോ​ർ​ഡി​ങ് വ​രു​ന്ന ഒ​ളി​ന്പി​ക്സി​ൽ കാ​യി​ക​യി​ന​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ ന്ന് ​കേ​ര​ള റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.