സ്പെ​ഷ​ല്‍ ഡ്രൈ​വ്; ആ​ദ്യദി​നം ന​ട​ത്തി​യ​ത് 14,087 പ​രി​ശോ​ധ​ന
Friday, April 16, 2021 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: ഊ​ര്‍​ജി​ത കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ ന​ട​ത്തി​യ​ത് 14,087 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍.
10,861 ആ​ര്‍​ടി​പി​സി ആ​ര്‍ പ​രി​ശോ​ധ​ന​ക​ളും 3,028 റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​ക​ളും 198 മ​റ്റു പ​രി​ശോ​ധ​ന​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.
സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ​ജീ​ക​രി​ച്ച പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 8,130 പേ​രു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി.
മൊ​ബൈ​ല്‍ ലാ​ബു​വ​ഴി 1,532 പേ​രു​ടെ​യും സ്വ​കാ​ര്യ ലാ​ബു​ക​ള്‍ വ​ഴി 4,425 പേ​രു​ടെ പ​രി​ശോ​ധ​ന​യും ഇ​ന്ന​ലെ ന​ട​ത്തി. ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ജി​ല്ല​യി​ല്‍ 22,600 പേ​ര്‍​ക്കു പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണു ല​ക്ഷ്യം.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍, കോ​വി​ഡ് മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍, കോ​വി​ഡ് വ്യാ​പ​നം വേ​ഗ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍, പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ലു​ള്ള​വ​ര്‍, ഹോ​സ്പി​റ്റാ​ലി​റ്റി, ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള​വ​ര്‍, ഹോ​ട്ട​ലു​ക​ള്‍, ക​ട​ക​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍, സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍, ഡെ​ലി​വ​റി എ​ക്സി​ക്യൂ​ട്ടി​വു​ക​ള്‍ തു​ട​ങ്ങി​യ​വ​രെ പ്ര​ത്യേ​ക​മാ​യി ക​ണ്ടെ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.


ഉ​യ​ര്‍​ന്ന തോ​തി​ല്‍ വ്യാ​പ​നം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ര്‍​ക്ക​റ്റു​ക​ളി​ലും മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റിം​ഗ് യൂ​ണി​റ്റു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.