കോ​വി​ഡ് പ്ര​തി​രോ​ധം: ചി​കി​ത്സ​യൊ​രു​ക്കാ​ൻ 15 കേ​ന്ദ്ര​ങ്ങ​ൾ​ക്കൂടി തുറക്കും
Saturday, April 17, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ജി​ല്ല​യി​ൽ 15 കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി പു​തു​താ​യി തു​റ​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ. ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ൽ ഒ​മ്പ​ത് ഡോ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ, മൂ​ന്നു സി​എ​ഫ്എ​ൽ​ടി​സി​ക​ൾ, മൂ​ന്നു സി​എ​സ്എ​ൽ​ടി​സി​ക​ൾ എ​ന്നി​വ​യാ​ണു തു​റ​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​ത്. ഡോ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ളാ​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ : ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്ത് ഗ​വ. എ​ൽ​പി​എ​സ് പെ​രു​മാ​തു​റ, കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഗ​വ. യു​പി​എ​സ് പൊ​ഴി​യൂ​ർ, കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ഗ​വ. എ​ൽ​പി​എ​സ് പ​രു​ത്തി​പ്പ​ള്ളി, പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് ഗ​വ. എ​ൽ​പി സ്കൂ​ൾ ത​ത്തി​യൂ​ർ, പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് എ​സ്.​കെ. ഓ​ഡി​റ്റോ​റി​യം പൂ​വ​ച്ച​ൽ, വെ​മ്പാ​യം പ​ഞ്ചാ​യ​ത്ത് മാ​താ​വീ​ട് ക​മ്യൂ​ണി​റ്റി ഹാ​ൾ ന​ന്നാ​ട്ടു​കാ​വ്, അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്ത് സെ​ന്‍റ് വി​ൻ​സ​ന്‍റ് സെ​മി​നാ​രി കാ​ര​മൂ​ട്, ക​ര​വാ​രം പ​ഞ്ചാ​യ​ത്ത് സി.​എം.​എ​സ്. ആ​ശു​പ​ത്രി. ഇ​തി​നു പു​റേ​മേ ആ​നാ​ട് ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി, ചെ​ങ്ക​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഐ​പി വാ​ർ​ഡ്, പൂ​ജ​പ്പു​ര പ​ഞ്ച​ക​ർ​മ ആ​ശു​പ​ത്രി എ​ന്നി​വ സി​എ​ഫ്എ​ൽ​ടി​സി​ക​ൾ​ക്കാ​യും പൂ​ജ​പ്പു​ര സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, വ​ട്ട​പ്പാ​റ എ​സ്യു​ടി ആ​ശു​പ​ത്രി എ​ന്നി​വ സി​എ​സ്എ​ൽ​ടി​സി​ക​ൾ​ക്കാ​യും ഏ​റ്റെ​ടു​ത്തു.ഈ ​കെ​ട്ടി​ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്കു ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​തി​നു​ള്ള ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റേ​യും ആം​ബു​ല​ൻ​സ് ല​ഭ്യ​ത​യ്ക്ക് ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ടീ​മി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. കേ​ന്ദ്ര​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സി​നും പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി.