കു​ള​വി​ക്കോ​ണം - ക​ല്ലി​ങ്ക​ൽ റോ​ഡി​ൽ മാ​ലി​ന്യക്കൂമ്പാ​രം
Saturday, April 17, 2021 11:42 PM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​ ടൗ​ൺ വാ​ർ​ഡി​ലെ കു​ള​വി​ക്കോ​ണം - ക​ല്ലി​ങ്ക​ൽ റോ​ഡിലെ മാ​ലി​ന്യക്കൂമ്പാ​രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാത്രികാലങ്ങളിൽ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ നി​ന്നും, ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ നി​ന്നു​മു​ള്ള മാലിന്യങ്ങൾ റോഡിൽ നിക്ഷേപിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ദു​ർ​ഗ​ന്ധം മൂ​ലം കാ​ൽ​ന​ട​യാ​യി പോ​ലും സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു .