ഓ​ട്ടോ​റി​ക്ഷ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Monday, April 19, 2021 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം ച​പ്പാ​ത്ത് ജം​ഗ്ഷ​നി​ൽ നി​ന്നും ഒാ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. വി​ഴി​ഞ്ഞം ഫി​ഷ് ലാ​ൻ​ഡ് പാ​ർ​ക്കിം​ഗ് സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ മു​രു​ക​ൻ (55)നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ഏ​ഴി​ന് ച​പ്പാ​ത്ത് ജം​ഗ്ഷ​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മു​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി പ്രേം​കു​മാ​റി​ന്‍റെ ഒാ​ട്ടോ​റി​ക്ഷ പൂ​ട്ട് പൊ​ളി​ച്ച് പ്ര​തി മോ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. സി​റ്റി​യി​ലൂ​ടെ ഒാ​ട്ടോ ഓ​ടി​ച്ചു വ​രു​ന്പോ​ൾ ക​ഴി​ഞ്ഞ ദി​വ​സം ക​വ​ടി​യാ​റി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ ര​മേ​ശ്, എ​സ്ഐ​മാ​രാ​യ ബാ​ല​കൃ​ഷ്ണ​ൻ ആ​ചാ​രി, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.