ദളി​ത് യു​വാ​വി​നെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മർദിച്ചു: പോലീസ് കേസ് എടുക്കുന്നില്ലെന്ന് പരാതി
Tuesday, April 20, 2021 11:24 PM IST
പോ​ത്ത​ൻ​കോ​ട്: ദ​ളി​ത് യു​വാ​വി​നെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് എ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി.​മാ​ർ​ച്ച് 28ന് ​വൈ​കു​ന്നേ​രം ആ​റി​ന് കു​റ്റി​യാ​ണി പാ​ങ്കോ​ട്ടു​കോ​ണം പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ബു (48) വി​നെ​യാ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. മ​ർ​ദ​ന​മേ​റ്റ് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ തു​ട​ർ​ന്ന് ബാ​ബു​വും കു​ടും​ബ​വും ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി.
ബാ​ബു പ​ട്ടാ​ഴി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​കു​ന്ന​തി​നി​ടെ പ​ട്ടാ​ഴി​യി​ലെ ഹോ​ളോ​ബ്രി​ക്സ് ക​മ്പി​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ഞ്ചം​ഗ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി സം​ഘം ബാ​ബു​വി​നെ ഹോ​ളോ​ബ്രി​ക്സ് ക​മ്പി​നി​ക്കു​ള്ളി​ൽ ബ​ലം പ്ര​യോ​ഗി​ച്ച് ക​യ​റ്റി ഇ​രു​മ്പ് ദ​ണ്ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ബാ​ബു​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
ആ​ക്ര​മ​ണ​ത്തി​ൽ ബാ​ബു​വി​ന്‍റെ ഇ​ട​ത് കാ​ൽ പൊ​ട്ടു​ക​യും ക​ണ്ണു​ക​ൾ​ക്കും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​ട്ട​പ്പാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് പോ​ലീ​സ് എ​ടു​ത്ത​തെ​ന്ന് ബാ​ബു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.
പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടും അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. സം​ഭ​വം പോ​ത്ത​ൻ​കോ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞു പോ​ലീ​സ് ത​ല​യൂ​രി​യ​താ​യും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി​യു​മാ​യി പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും പ്ര​തി​ക​ൾ മു​ങ്ങി​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സ് ന​ട​പ​ടി​ക​ൾ വൈ​കി​യ​തോ​ടെ ബാ​ബു നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യ്ക്കും ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ന​ൽ​കി.
സം​ഭ​വ​ത്തി​ൽ ഹോ​ളോ​ബ്രി​ക് ക​മ്പ​നി ഉ​ട​മ​യ്ക്കെ​തി​രെ​യും പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. അ​ക്ര​മ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബാ​ബു​വി​നെ​യും കു​ടും​ബ​ത്തെ​യും ക​മ്പ​നി ഉ​ട​മ ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചെ​ന്നും പ​രാ​തി​യു​ണ്ട്.
അ​ക്ര​മ സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നും പോ​ത്ത​ൻ​കോ​ട് എ​സ്.​ഐ. അ​നൂ​പ് പ​റ​ഞ്ഞു.