കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, April 21, 2021 11:52 PM IST
പാ​ലോ​ട് : ന​ന്ദി​യോ​ട് പ​ച്ച എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം പു​തു​താ​യി നി​ര്‍​മി​ച്ച ആ​ര്‍. പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍ ന​വ​തി​മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​എ. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എം.​ജി.​മ​ധു​സൂ​ദ​ന​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി എം.​എ​സ്. ച​ന്ദ്ര​ന്‍ പ്ര​വ​ര്‍​ത്ത​ന​റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ബി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണ​വും മേ​ഖ​ലാ ക​ണ്‍​വീ​ന​ര്‍ വി​ജ​യേ​ന്ദ്ര​ന്‍ നാ​യ​ര്‍ മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ട്ര​ഷ​റ​ര്‍ കെ. ​സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, വി​വി​ധ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി നാ​യ​ര്‍,വി.​എ​സ്. ഹ​ണി​കു​മാ​ര്‍, എ​സ്.​എ​സ്. ബാ​ലു, വി.​ബി.​സു​ബാ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.