സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ​ പ്രഖ്യാ​പി​ക്ക​ണ​മെ​ന്ന്
Wednesday, April 21, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ൻ ത​ട​സ​മി​ല്ലാ​തെ ല​ഭ്യ​മാ​കു​ന്ന​തു​വ​രെ ജി​ല്ല​യി​ലെ ആ​വ​ശ്യ​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​ന്‍റി​ന​ർ​ക്കോ​ടി​ക് കു​ടും​ബ​ജ്യോ​തി വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സം​സ്ഥാ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
​കോ​വി​ഡ് പ്ര​തി​രോ​ധം ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ൽ ആ​യി​രം ആ​രോ​ഗ്യ വോ​ള​ന്‍റി​യ​ർ​മാ​രെ ക​ണ്ടെ​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഡ​യ​റ​ക്ട​ർ ക​ള്ളി​ക്കാ​ട് ബാ​ബു ഓ​ണ്‍​ലൈ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ജു വെ​ങ്ങാ​നൂ​ർ, ജ​യ​ല​ക്ഷ്മി കോ​ളി​യൂ​ർ, ടി. ​യ​മു​ന​ദേ​വി, സി.​ആ​ർ. ഹേ​മ​ല​ത, ഉ​ഷാ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.