മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം നി​ല​ച്ചി​ട്ട് ര​ണ്ടു വ​ർ​ഷം
Thursday, April 22, 2021 11:23 PM IST
പാ​റ​ശാ​ല. പാ​റ​ശാ​ല-​കു​ട​പ്പ​ന​മൂ​ട് മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം നി​ല​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞു . കി​ഫ്ബി​യി​ൽ നി​ന്നും 103 കോ​ടി രൂ​പ ചെ​ല​വി​ൽ അ​ന്ത​ർ ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ റോ​ഡ് നി​ർ​മി​ക്കു​ന്നു​വെ​ന്നു മൂ​ന്നു​വ​ർ​ഷം മു​ന്നേ കൊ​ട്ടി​ഘോ​ഷി​ച്ചു തു​ട​ങ്ങി​യ മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​മാ​ണ് നി​ല​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യ​തു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റോ​ഡു​ക​ൾ പൊ​ളി​ച്ച​തു​മൂ​ലം പാ​റ​ശാ​ല വെ​ള്ള​റ​ട റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത പൂ​ർ​ണ​മാ​ണ്. പാ​റ​ശാ​ല മു​ത​ൽ കു​ട​പ്പ​ന​മൂ​ട് വ​രെ​യു​ള്ള റോ​ഡാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പ​ണി​തു​ട​ങ്ങി​യ​ത്.​ര​ണ്ടു​വ​ശ​ത്തും ഓ​ട​യു​ൾ​പ്പ​ടെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​പ​ണി​തു​ട​ങ്ങി.

പാ​റ​ശാ​ല​യി​ൽ​നി​ന്നും പ​ണി​തു​ട​ങ്ങി വ​ശ​ങ്ങ​ളി​ലെ ഓ​ട​പ​ണി​യാ​നു​ള്ള​സ്ഥ​ല​മെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​ശ്ന​ങ്ങ​ളും തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഭൂ ​ഉ​ട​മ​ക​ൾ സ്ഥ​ലം ന​ൽ​കാ​ൻ ത​യാ​റാ​വു​ക​യും പ​ണി തു​ട​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​ര​കി​ലോ​മീ​റ്റ​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​ന്നേ ചി​ല ഭൂ​ഉ​ട​മ​ക​ൾ കോ​ട​തി​യി​ൽ പോ​വു​ക​യും സ്റ്റേ ​വാ​ങ്ങു​ക​യും ചെ​യ്തു . സ്റ്റേ ​കി​ട്ടി​യ സ്ഥ​ലം ഒ​ഴി​വാ​ക്കി​മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു നി​ർ​മാ​ണം ന​ട​ത്തി​യെ​ങ്കി​ലും ഓ​ട നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ വി​മു​ഖ​ത കാ​ണി​ച്ച​തി​നാ​ൽ താ​ത്കാ​ലി​ക​യി പ​ണി നി​ർ​ത്തി​വ​ച്ചു. കോ​വി​ഡ് ബാ​ധി​ച്ചു ക​രാ​റു​കാ​ര​ൻ മ​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യും​നി​ല​ച്ചു.​തു​ട​ർ​ന്ന് വ​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തും ,നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ റോ​ഡു​പ​ണി​ക്കു പു​തി​യ ക​രാ​ർ ന​ൽ​കി​യെ​ന്നും ഉ​ട​ൻ തു​ട​ങ്ങു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​തൊ​ഴി​ച്ചാ​ൽ ഒ​ന്നും ന​ട​ന്നി​ല്ല.

പാ​റ​ശാ​ല​യി​ൽ നി​ന്നും വെ​ള്ള​റ​ട ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ദു​രി​തം മാ​ത്രം ന​ൽ​കു​ക​യാ​ണ് സം​സ്ഥാ​ന ഹൈ​വേ എ​ന്ന​റി​യ​പ്പെ​ടു​ന്ന റോ​ഡ്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ് യാ​ത്ര. നി​ല​മാ​മൂ​ടി​ന്സ​മീ​പം അ​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​രം റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ട്ടു ചെ​ളി​യും വെ​ള്ള​വും​നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. നി​ര​വ​ധി യാ​ത്ര​ക്കാ​ർ കു​ഴി​യി​ൽ​വീ​ണ് പ​രി​ക്കേ​റ്റി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.