വാ​ക്സി​നേ​ഷ​ൻ കേന്ദ്രങ്ങളിൽ ആ​ശ​യ​ക്കു​ഴ​പ്പം; തർക്കം
Thursday, April 22, 2021 11:26 PM IST
പേ​രൂ​ർ​ക്ക​ട: ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പം. ഇ​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ ജ​ന​ങ്ങ​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു. പേ​രൂ​ർ​ക്ക​ട ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​ണ് തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്. പേ​രൂ​ർ​ക്ക​ട ആ​ശു​പ​ത്രി​യി​ൽ നി​ശ്ചി​ത എ​ണ്ണം ടോ​ക്ക​ൺ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത​റി​യാ​തെ കൂ​ടു​ത​ൽ​പേ​ർ വാ​ക്സി​നേ​ഷ​ന് എ​ത്തി​യ​താ​ണ് തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

ക്യൂ​വി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യെ​ങ്കി​ലും പേ​രൂ​ർ​ക്ക​ട പോ​ലീ​സ് എ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ചു.​ടോ​ക്ക​ൺ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് അ​ടു​ത്ത ദി​വ​സ​ത്തെ വാ​ക്സി​നേ​ഷ​നി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​രു​ന്നൂ​റോ​ളം ടോ​ക്ക​ൺ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ അ​നു​വ​ദി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ കൂ​ടു​ത​ൽ ആ​ൾ​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി​യ​താ​ണ് തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​തെ ജ​ന​ങ്ങ​ൾ എ​ത്തി​ച്ചേ​ർ​ന്ന​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മേ വാ​ക്സി​നേ​ഷ​ൻ അ​നു​വ​ദി​ക്കൂ എ​ന്ന് അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം ത​ങ്ങ​ൾ​ക്ക് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല എ​ന്നും പ​റ​ഞ്ഞ് ചി​ല​ർ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി.

ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ച​ത്. ജ​ന​റ​ൽ ആശു​പ​ത്രി​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​വ​രെ കൂ​ടാ​തെ 300 ഓ​ളം പേ​ർ അ​ധി​ക​മാ​യി എ​ത്തു​ക​യു​ണ്ടാ​യി.​ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം എ​ത്തു​ക​യാ​ണെ​ങ്കി​ൽ അ​തി​ന​ടു​ത്ത ദി​വ​സം ത​ന്നെ വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് പോ​ലീ​സും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും പ​റ​ഞ്ഞു.

ഇ​തി​നെ തു​ട​ർ​ന്ന് ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ എ​ത്തി​യ​വ​ർ തി​രി​കെ പോ​വു​ക​യാ​യി​രു​ന്നു.