കെ​എ​സ്ആ​ർ​ടി​സി ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Tuesday, May 4, 2021 11:46 PM IST
ക​ല്ല​മ്പ​ലം: ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​മ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സും മി​നി വാ​നും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ല​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സും എ​തി​ർ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന മി​നി വാ​നു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. മി​നി വാ​ൻ ഓ​ടി​ച്ചി​രു​ന്ന ആ​ല​പ്പു​ഴ പു​ന്ന​പ്ര വ​ണ്ടാ​നം പു​തു​വ​ൽ വീ​ട്ടി​ൽ മു​നീ​ർ (31) ആ​ണ് മ​രി​ച്ച​ത്.
മു​നീ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു .

ക​ല്ല​മ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ പു​ര​വൂ​ർ സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​ർ, ക​ണ്ട​ക്ട​ർ ആ​റ്റി​ങ്ങ​ൽ അ​വ​ന​വ​ൻ ചേ​രി സ്വ​ദേ​ശി ട്വി​സി എ​ന്നി​വ​ർ​ക്കും ബ​സ് യാ​ത്രി​ക​രാ​യ ക​ല്ല​ട സ്വ​ദേ​ശി​ളാ​യ വ​ൽ​സ​ല, പ്ര​സാ​ദ്, കു​ള​ച്ച​ൽ സ്വ​ദേ​ശി​ക​ളാ​യ യൂ​ജീ​ൻ, രാ​ജേ​ഷ്, ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി സ​ജി​ത, പു​ന്ന​പ്ര സ്വ​ദേ​ശി അ​നീ​ഷ്, ക​ല്ല​ൻ കോ​ട് സ്വ​ദേ​ശി​ക​ളാ​യ റൂ​ബി​ൻ, വി​ൽ​ബ​ർ​ട്ട്, ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി സ​ര​ളാ മ​ണി, രാ​മ​നാ​ഥ​പു​രം വീ​ര മു​ഹി​യി​ദ്ദീ​ൻ, നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി വി​ല്യം, കു​ള​ച്ച​ൽ സ്വ​ദേ​ശി രാ​ജു, രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി മു​ത്തു കൃ​ഷ്ണ​ൻ, ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ നി​തീ​ഷ്, അ​ഖി​ലേ​ഷ്, സു​ജി​ൻ, ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​നി ഗീ​ത, ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി വി​നോ​ദ് ,ത​മി​ഴ്നാ​ട് സ്വ​ദേ​ശി റ​സീ​ൽ, ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി പ്ര​ണ​വ്, അ​നൂ​പ്, നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി അ​ക്ഷ​യ്, കു​ള​ച്ച​ൽ സ്വ​ദേ​ശി ആ​ന്‍റ​ണി, കൊ​ല്ലം സ്വ​ദേ​ശി ജ​യ​കു​മാ​ർ എ​ന്നി​വ​ർ​ക്കു​മാ​ണു പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ൽ മി​നി വാ​നി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.​അ​മി​ത വേ​ഗ​ത​യി​ൽ തെ​റ്റാ​യ ദി​ശ​യി​ലാ​യി​രു​ന്നു മി​നി​വാ​നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.​പ​രി​ക്കേ​റ്റ​വ​രെ ചാ​ത്ത​മ്പ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം ദേ​ശീ​യ പാ​ത​യി​ൽ നാ​വാ​യി​ക്കു​ളം മ​ങ്ങാ​ട്ടു വാ​തു​ക്ക​ലി​ൽ കൊ​ല്ല​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് എ​തി​ർ​ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ലോ​റി​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം തെ​റ്റി താ​ഴ്ച​യി​ലേ​ക്ക് തെ​ന്നി നീ​ങ്ങി.​വ​ശ​ത്തെ സം​ര​ക്ഷ​ണ​ക്ക​ല്ലി​ൽ ഇ​ടി​ച്ചു നി​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ നാ​ലു​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.